video
play-sharp-fill

Saturday, May 17, 2025
HomeCrimeസ്വപ്ന സുരേഷിന് ഇവിടെ മാത്രമല്ല, അങ്ങു നാ​ഗർ കോവിലിലുമുണ്ട് പിടി: സ്വപ്ന അബ്കാരി സുഹൃത്തിന്റെ കാറിൽ...

സ്വപ്ന സുരേഷിന് ഇവിടെ മാത്രമല്ല, അങ്ങു നാ​ഗർ കോവിലിലുമുണ്ട് പിടി: സ്വപ്ന അബ്കാരി സുഹൃത്തിന്റെ കാറിൽ നാ​ഗർ കോവിലിലേക്ക് കടന്നു: കാർ ഡ്രൈവർ അറസ്റ്റിലായതായി സൂചന

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷ് നാ​ഗർ കോവിലിൽ ഒളിവിൽ കഴിയുന്നതായി സൂചന. തിരുവനന്തപുരം, ബാലരാമപുരം കോടതിയിൽ കീഴടങ്ങനാണ് സമീപ പ്രദേശമായ നാ​ഗർ കോവിലിൽ ഒളിവിൽ കഴിയുന്നതെന്നാണ് സൂചന. സ്വപ്നയെ നാ​ഗർ കോവിവിലിലെത്താൻ സഹായിച്ചത് അബ്കാരി സുഹൃത്താണെന്ന് അബ്കാരി സംഘത്തിന് സൂചന ലഭിച്ചു. ഭരമ തലത്തിൽ ഉന്നത ബന്ധങ്ങളുള്ള ഇയാളുടെ ആഡംബര വാഹനത്തിലാണ് നാ​ഗർ കോവിലിലേക്ക് കടന്നത് എന്നാണ് സൂചന.

അതേസമയം കാർ ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്. സ്വപ്ന ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ടിരുന്നത് കോയമ്പത്തൂരിലുള്ള അഭിഭാഷകനാണ്. കസ്റ്റംസ് അന്വേഷണ സംഘങ്ങൾ നാ​ഗർ കോവിലിലും, ബാലരാമപുരത്തും നിലയുറപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ പിടി കൊടുക്കാനാകും സ്വപ്നയുടെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നക്ക് കള്ളക്കടത്ത് സംഘങ്ങളുടെ വധ ഭീഷണിയുണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്ന അമ്മയുടെ ഫോണാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും, ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments