പതിനാറുകാരിയെ മിന്നുചാർത്തി 31കാരൻ : കുഞ്ചിത്തണ്ണിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു ; വിവാഹം നടത്താൻ കൂട്ടുനിന്ന കുടുബാംഗങ്ങൾക്കും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ : പതിനാറുകാരിയെ വിവാഹം ചെയ്ത 31കാരനെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെയാണ് (31) പൊലീസ് കേസെടുത്തിരിക്കുന്നത്.

കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് രഞ്ജിത്ത് വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന് പിന്നാലെ ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്

കേസെടുത്തതിന് പിന്നാലെ പെൺകുട്ടിയെ ശിശു ക്ഷേമപ്രവർത്തകർ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റുകയും ചെയ്തു.

യുവാവിനൊപ്പം വിവാഹം നടത്താൻ കൂട്ടുനിന്ന കുടുംബാംഗങ്ങൾക്കെതിരെയും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവൽ എസ്‌ഐ എം.യു.സ്‌കറിയ അറിയിച്ചിട്ടുണ്ട്.