Spread the love

കോട്ടയം: കൊമ്പൻ പാമ്പാടി രാജന്റെ ഉടമ കഴിഞ്ഞ ദിവസം നിര്യാതനായ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസിന്റെ (48) സംസ്‌കാരം ജൂലായ് ആറ് തിങ്കളാഴ്ച വൈകിട്ട് നാലിനു സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയ പള്ളിയിൽ നടക്കും.

video
play-sharp-fill

മൂടൻ കല്ലുങ്കൽ പരേതനായ എം.എ തോമസി (ബേബി)ന്റെ മകനാണ് റോബിറ്റ്. റോബിറ്റിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് പാമ്പാടിയിലെ വീട്ടിൽ എത്തിക്കും. നാലിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പള്ളിയിലേയ്ക്കു കൊണ്ടു പോകും. തുടർന്നു സംസ്‌കാരം നടക്കും.

ഭാര്യ – ജയ സൂസൻ ഫിലിപ്പ് (കൊച്ചാലുംമൂട് വരൂലപ്പുതുക്കുളങ്ങര കുടുംബാംഗമാണ്.)
മക്കൾ – റോജ റേച്ചൽ റോബിറ്റ്, റോജിറ്റ് എം.റോബിറ്റ്, റോജിൻ ഫിലിപ്പ് റോബിറ്റ് (മൂന്നു പേരും ബി.എം.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങൾ – റജിറ്റ് എം.തോമസ് (മോനാച്ചൻ), ഷോബിറ്റ് എം. തോമസ് (കൊച്ചുമോൻ). പാമ്പാടി രാജൻ പാമ്പാടി സുന്ദൻ ആനകളുടെ ഉടമയാണ് നിര്യാതനായ റോബിറ്റ്.