Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടന്ന രാജ്യത്തെ വിപണികൾ ഇപ്പോഴും പാതി ആലസ്യത്തിലാണ്. സാധാരണക്കാരായ ജനങ്ങൾ ഇപ്പോഴും ദുരിതത്തിന്റെ തീരത്ത് തന്നെ പകച്ചു നിൽക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിൽക്കുന്ന ജനത്തിനു മുന്നിൽ ആയുധം വച്ചു നീട്ടിയിരിക്കുകായണ് കേന്ദ്ര സർക്കാർ. ചൈനാ അതിർത്തിയിലെ ഏറ്റുമുട്ടലിന്റെ മറവിൽ കേന്ദ്ര സർക്കാർ വാങ്ങിക്കൂട്ടാൻ പോകുന്നത് 38900 കോടി രൂപയുടെ ആയുധങ്ങളാണ്..!

ഇന്ത്യ- ചൈന അതിർത്തി സംഘർഷ സാഹചര്യത്തിൽ സൈന്യത്തിന്റെ ശക്തി വർധിപ്പിക്കാൻ 38900 കോടി രൂപ ചെലവഴിക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പോർവിമാനങ്ങളും മിസൈലുകളും മറ്റു ആയുധങ്ങളും വാങ്ങാനാണ് ഈ തുക ചെലവഴിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന പ്രത്യേക സമിതിയാണ് തീരുമാനമെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാർ പ്രകാരം 12 സുഖോയ് 30 വിമാനങ്ങളും 21 മിഗ് 29 എസ് വിമാനങ്ങളും വാങ്ങും. 59 മിഗ് വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യം കാണാനാകുന്ന 248 മിസൈലുകളും ഈ ഇടപാടിലൂടെ സേനയിലെത്തും. 1000 കിലോമീറ്റർ വരെ ലക്ഷ്യം വെക്കാനാകുന്ന മിസൈലുകൾ വാങ്ങാനാണ് തീരുമാനം.

പുതിയ മിഗ് വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായി 7,418 കോടിയും 12 സുഖോയി വിമാനങ്ങൾ വാങ്ങുന്നതിന് 10,730 കോടിയുമാണ് ചെലവ്.

പരമാവധി തദ്ദേശീയമായി നിർമിക്കുന്ന ആയുധങ്ങളെ ആശ്രയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. 31,130 കോടി രൂപയും തദ്ദേശിയമായി വികസിപ്പിച്ചവക്കായാണ് ചെലവിടുക എന്ന് വർത്താകുറിപ്പിൽ പറയുന്നു.