ചിറക്കടവിൽ പെരുമ്പാമ്പ് രണ്ട് ആട്ടിൻകുട്ടികളെ വിഴുങ്ങി: പെരുമ്പാമ്പ് ആടിനെ വിഴുങ്ങിയത് ആട്ടിൻ കൂട്ടിൽ കയറി; ഒരു രാത്രി മുഴുവൻ കൂട്ടിൽ കഴിഞ്ഞ പാമ്പ് തകർത്തത് കർഷകന്റെ സ്വപ്നം; വീഡിയോ ഇവിടെ കാണാം

ചിറക്കടവിൽ പെരുമ്പാമ്പ് രണ്ട് ആട്ടിൻകുട്ടികളെ വിഴുങ്ങി: പെരുമ്പാമ്പ് ആടിനെ വിഴുങ്ങിയത് ആട്ടിൻ കൂട്ടിൽ കയറി; ഒരു രാത്രി മുഴുവൻ കൂട്ടിൽ കഴിഞ്ഞ പാമ്പ് തകർത്തത് കർഷകന്റെ സ്വപ്നം; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

പൊൻകുന്നം: ചിറക്കടവിൽ ആട്ടിൻകൂട്ടിൽ കയറിയ പെരുമ്പാമ്പ് രണ്ട് ആടുകളെ വിഴുങ്ങി. തള്ളയാടിനൊപ്പം കൂട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞ് ആടുകളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പെരുമ്പാമ്പ് വിഴുങ്ങിയ രണ്ട് ആട്ടിൻകുട്ടികൾക്കും മൂന്നു മാസം പ്രായമുണ്ടായിരുന്നു.

ചിറക്കടവ് മണ്ണംപ്ലാവ് പുലിയള്ളിന് സമീപം കുഴിപ്പള്ളിൽ ജോസിന്റെ വീട്ടിലെ ആട്ടിൻകൂട്ടിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് പാമ്പ് ആട്ടിൻകൂട്ടിൽ കയറിയത്. രാത്രി മുഴുവൻ ആട്ടിൻകൂട്ടിൽ കഴിച്ചു കൂട്ടിയ പാമ്പ് രണ്ട് ആട്ടിൻകുട്ടികളെയും ശാപ്പിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ആടിനു തീറ്റകൊടുക്കാൻ എത്തിയ വീട്ടുകാരാണ് ആടിനെ വിഴുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടെത്തിയത്. കൂടിനുള്ളിൽ ആട്ടിൻകുട്ടികളെ കാണാതെ വന്നതോടെ ആടിനെ പാമ്പ് വിഴുങ്ങിയതാണ് എന്ന നിഗമനത്തിൽ ഇവർ എത്തി. തുടർന്നു, ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ വിവരം അറിയിച്ചതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. തുടർന്നു പെരുമ്പാമ്പിനെ പിടികൂടി. തുടർന്നു, വനം വകുപ്പിന്റെ കേന്ദ്രത്തിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു.

വർഷങ്ങളായി ക്ഷീര കർഷകനാണ് ജോസ്. ആടുകളെ വളർത്തിയാണ് ജോസ് ജീവിതം പുലർത്തിയിരുന്നത്. രണ്ട് ആട്ടിൻ കുട്ടികളെ നഷ്ടമായതോടെ കനത്ത നഷ്ടമാണ് ജോസിനുണ്ടായിരിക്കുന്നത്.