
പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ക്രഷറിൽ കുടുങ്ങിയ യുവാവ് മരിച്ചു: രക്ഷിക്കാനുള്ള ശ്രമം വിഫലം
സ്വന്തം ലേഖകൻ
കോട്ടയം: പൂവന്‍തുരുത്തില്‍ മെറ്റല്‍ ക്രഷറില്‍ കുടുങ്ങിയ യുവാവ് മരിച്ചു. രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം.
പൂവന്‍തുരുത്ത് ഇന്‍ഡ്ട്രിയല്‍ എസ്‌റ്റേറ്റിലെ മണക്കാട് മെറ്റല്‍ ക്രഷറില്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രഷറിലെ ഡ്രമിലാണു തൊഴിലാളി കുടുങ്ങിയത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്രഷറിലാണു യുവാവ് കുടുങ്ങിയത്. ഇതര സംസ്ഥാ തൊഴിലാളിയാണു കുടുങ്ങിയിരിക്കുന്നതെന്നാണു വിവരം.
സഹതൊഴിലാളികളുടെ നേതൃത്വത്തില്‍ ഇയാളെ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാതെ വന്നതിനെത്തുടര്‍ന്നു അഗ്നിശമന സേനയുടെ സഹായം തേടി.
കോട്ടയം അഗ്നിശമന സേനയും ചിങ്ങവനം, ഈസ്റ്റ് പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Third Eye News Live
0