video
play-sharp-fill

മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് പക്രു ബിജെപിയിലേയ്ക്ക്: ഇത് നരേന്ദ്ര മോദിയുടെ വിജയം..! പക്രുവിന്റെയും മകളുടെയും ചിത്രം വച്ച് പോസ്റ്ററിറക്കി ബിജെപി; പ്രചാരണത്തിനു പിന്നിൽ കഥ ഇങ്ങനെ

മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് പക്രു ബിജെപിയിലേയ്ക്ക്: ഇത് നരേന്ദ്ര മോദിയുടെ വിജയം..! പക്രുവിന്റെയും മകളുടെയും ചിത്രം വച്ച് പോസ്റ്ററിറക്കി ബിജെപി; പ്രചാരണത്തിനു പിന്നിൽ കഥ ഇങ്ങനെ

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് റെക്കോർഡുകൾ ഭേദിച്ച താരം ബിജെപിയിലേയ്‌ക്കെന്നു സംഘപരിവാർ – ബി.ജെ.പി അനൂകൂല ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. ഗിന്നസ് പക്രു എന്ന അജയകുമാറിന്റെയും മകളുടെയും ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ സജീവമായ പ്രചാരണം നടത്തുന്നത്. പ്രചാരണം നടത്തുന്നതിനു പിന്നിൽ മുതിർന്ന ബിജെപി നേതാക്കൾ പോലുമുണ്ട്.

കോട്ടയം ജില്ലയിലെ നട്ടാശേരി സ്വദേശിയായ അജയകുമാർ ചെറുപ്പം മുതലേ മലയാള സിനിമയിലുണ്ട്. അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ പക്രു മലയാളത്തിലെയും തമിഴിലെയും തിരക്കേറിയ നടനാണ്. ഇത് കൂടാതെ നിരവധി ടെലിവിഷൻ ഷോകളുടെയും ഭാഗമാണ് ഇദ്ദേഹം ഇപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി ഫെയ്‌സ്ബുക്കിൽ പോസ്റ്റർ കണ്ടത്. പല ബിജെപി നേതാക്കളും ഇത് ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വ്യാപകമായി ഇത് ഷെയർ ചെയ്യുന്നത് കണ്ടാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം അജയകുമാർ എന്ന ഗിന്നസ് പക്രുവിനെ ബന്ധപ്പെട്ടത്. എന്നാൽ, താൻ ബിജെപിയിൽ ചേരുന്നതു സംബന്ധിച്ചു യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അജയകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും, തന്റെ മേഖല നിലയിൽ സിനിമയാണ്. രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.