play-sharp-fill
കേരളത്തിൽ വീണ്ടും കോവിഡ് മരണം: കൊല്ലത്ത് കൊവിഡ് ബാധിച്ചയാൾ മരിച്ചു; മരിച്ചത് പാരിപ്പള്ളി സ്വദേശി; രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം മരണം

കേരളത്തിൽ വീണ്ടും കോവിഡ് മരണം: കൊല്ലത്ത് കൊവിഡ് ബാധിച്ചയാൾ മരിച്ചു; മരിച്ചത് പാരിപ്പള്ളി സ്വദേശി; രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം മരണം

തേർഡ് ഐ ബ്യൂറോ

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68)ആണ് കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്.

ഡൽഹി നിസാമുദീനിൽ താമസിച്ചിരുന്ന വസന്തകുമാർ ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് കൊല്ലതെത്തിയത്. ജൂൺ പത്തിന് ഡൽഹിയിൽ നിന്നും കൊല്ലത്ത് എത്തിയ വസന്തകുമാർ, ഇവിടെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു പരിശോധനയ്ക്കു വിധേയനാക്കി. തുടർന്ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം ഹോം ക്വാറന്റൈനിൽ തന്നെ കഴിഞ്ഞിരുന്നതിനാൽ സമ്പർക്ക സാധ്യതയില്ല. ഏഴു ദിവസം മുൻപ് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നു ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ 17 ന് പനി ബാധിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായി മാറി. തുടർന്നു ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കൊച്ചിയിൽ നിന്നും ജീവൻ രക്ഷിക്കാൻ മരുന്നു എത്തിച്ചു.

എന്നാൽ, മരുന്നു നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇദ്ദേഹത്തിന് ബാധിച്ച പനി ന്യുമോണിയയായി മാറിയിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കരിക്കും.