വീണ്ടും കേരളത്തിലേക്ക് ഫോർമാലിൻ കലർത്തിയ മത്സ്യം എത്തുന്നു; 6000കിലോ മത്സ്യം പിടികൂടി
സ്വന്തം ലേഖകൻ
വടകര: മലയാളികളുടെ തീൻ മേശയിലേക്ക് കൊടിയ വിഷം വമിച്ചുകൊണ്ട് ഫോർമാലിൻ കലർത്തിയ മത്സ്യം വീണ്ടുമെത്തുന്നു. വടകരയിൽ 6000 കിലോ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ലോറിയിൽ കോഴിക്കോട്ടേക്കു കൊണ്ടുവരുന്നതിനിടയിൽ വാഹനം കേടാവുകയും ദുർഗന്ധം വമിച്ചതിനാൽ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ ചേർത്ത മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. മത്സ്യം കോഴിക്കോട് ജില്ലയിൽ വിതരണത്തിനായി എത്തിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 30000കിലോ ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
Third Eye News Live
0