video
play-sharp-fill

അഡ്വ. പോൾ വർഗീസ് കാവാലത്തിന്റ മകൾ സി. സേവറീന നിര്യാതയായി

അഡ്വ. പോൾ വർഗീസ് കാവാലത്തിന്റ മകൾ സി. സേവറീന നിര്യാതയായി

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ. പോൾ വർഗീസ് കാവാലത്തിന്റെ പുത്രിയും ഹോളിക്രോസ് സന്യാസ സമൂഹ അംഗവുമായ
സി.സേവറീന (ഏലിയാമ്മ 93) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 10.30 ന് വിജയപുരം മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെതേചേരി ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വെട്ടിമുകൾ സെന്റ്‌ പോൾസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.

തൃശിനാപ്പള്ളി സെന്റ്‌ ജോസഫ്‌സ് കോളേജിൽ നിന്നും ബിരുദവും, ബിരുദാനന്ത ബിരുദവും നേടിയ ശേഷം അവിടെ ജോലിയിലിരിക്കെ മഠത്തിൽ ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിറ്റിൽ ഫ്ലവർ എച്ച്. എസ് മൂന്നാർ, സെന്റ് പോൾസ് എച്ച്. എസ് വെട്ടിമുകൾ, ഹോളി ക്രോസ്
എച്ച്. എസ് തെള്ളകം എന്നിവിടങ്ങളിൽ അധ്യാപികയും, പ്രധാന അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വെട്ടിമുകൾ ഹോളി ക്രോസ് കോൺവെന്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മാതാവ് പുളിങ്കുന്ന് പുരക്കൽ അന്നമ്മ.
സഹോദരങ്ങൾ
പരേതയായ മറിയമ്മ ജോസഫ്‌ കുറുപ്പാമഠം, മൂവാറ്റുപുഴ,

പരേതയായ റോസമ്മ കുഞ്ചെറിയ വടകര പുത്തൻ പറമ്പിൽ, കിടങ്ങറ,

പരേതയായ ത്രേസിക്കുട്ടി പോൾ മാന്നുള്ളി മറ്റത്തിൽ, (കുറവിലങ്ങാട്)അക്കമ്മ കുര്യൻ കൊടുപ്പുന വലിയവീട്ടിൽ, (ചങ്ങനാശേരി) പരേതനായ കെ. പി. സക്കറിയാസ്, (ചങ്ങനാശേരി) കെ. പി. ജോർജ് (റബർ മാർക്കറ്റിങ് ഫെഡറെഷൻ മുൻ എം. ഡി, റബ്‌കോ മുൻ ഉപദേശകൻ)എറണാകുളം)
കെ. പി. ജേക്കബ് കാവാലം, ചാലക്കുടി.