ക്രൈം ഡെസ്ക്
കോട്ടയം: നഗരമധ്യത്തിലെ ജ്യൂസ് കടയിൽ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ എത്തിയ അക്രമി സംഘം ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ചു. തലമുടിയ്ക്ക് കുത്തിപ്പിടിച്ച അക്രമി സംഘം ഇവരെ വലിച്ചു താഴെ ഇടുകയും ചെയ്തു.
ആക്രമണത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന തുഷാര ജ്യൂസ് കടയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അക്രമം ഉണ്ടായത്. തിരുവാതുക്കൽ സ്വദേശിയും കടയിലെ ജീവനക്കാരിയുമായ സിന്ധു (42 ) വിനെയാണ് അക്രമി സംഘം ആക്രമിച്ച് വീഴ്ത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നംഗ സംഘം കടയിൽ എത്തിയത്. തിരുനക്കര ബസ് സ്റ്റാൻഡിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു സംഘം. കടയ്ക്ക് മുന്നിൽ ഇരുന്ന് ഇവർ മദ്യപിച്ചതിനെ സിന്ധു ചോദ്യം ചെയ്തു. പരസ്യമായി മദ്യപിക്കുന്നത് സ്ഥാപനത്തിൽ എത്തുന്ന ആളുകളെ ബാധിക്കുമെന്നും പൊലീസിനെ വിവരം അറിയിക്കുമെന്നും സിന്ധു അറിയിച്ചു. ഇതിൽ പ്രകോപിതരായ പ്രതികൾ , തുടർന്ന് സിന്ധുവിനെ അക്രമിക്കുകയായിരുന്നു.
തുടർന്ന്, തലമുടിയ്ക്ക് കുത്തിപ്പിടിച്ച് വലിച്ച് താഴെ ഇട്ടു. കാലിനും മുട്ടിനും ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. കടയിലെ ബഹളം കേട്ട് ഓടിയെത്തിയ ആളുകളാണ് വിവരം പൊലീസിൽ അറിയിച്ചത്. കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ പ്രതികൾ ഓടി രക്ഷപെട്ടു. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.
സിന്ധു വെസ്റ്റ് സ്റ്റേഷനിലെത്തി പ്രതികൾക്ക് എതിരെ മൊഴി നൽകിയിട്ടുണ്ട്. മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ കാഞ്ഞിരപ്പള്ളി സ്വദേശികളാണ് എന്ന് സംശയിക്കുന്നു.