video
play-sharp-fill

ഭർതൃ സഹോദരന്റെ നിരന്തരമായുള്ള ലൈംഗീക പീഡനശ്രമം ചെറുക്കാൻ യുവതി സ്വമേധയാ തീകൊളുത്തി ; യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം : സംഭവം തിരുവനന്തപുരത്ത്

ഭർതൃ സഹോദരന്റെ നിരന്തരമായുള്ള ലൈംഗീക പീഡനശ്രമം ചെറുക്കാൻ യുവതി സ്വമേധയാ തീകൊളുത്തി ; യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം : സംഭവം തിരുവനന്തപുരത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭർതൃ സഹോദരന്റെ നിരന്തരമായുള്ള പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതിയുടെ
ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ഭർതൃ സഹോദരന്റെ പീഡന ശ്രമം ചെറുക്കാനായി യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവത്തിൽ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. നെടുമങ്ങാട് ആനാട് സ്വദേശിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇതിനുമുൻപും പലതവണയായി ഭർതൃ സഹോദരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി ആശുപത്രിയിൽ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടെന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി സഹോദരന്റെ വീട്ടിലെത്തുന്നത്. പിറ്റേന്ന് സഹോദരൻ ജോലിക്ക് പോയതോടെ യുവാവ് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ സഹോദരൻ ജോലിക്ക് പോയ സമയത്താണ് യുവതിയെ ആക്രമിച്ചത്.

എന്നാൽ അക്രമം എതിർത്ത യുവതി ഭർതൃ സഹോദരനെ തള്ളിമാറ്റിയശേഷം അടുത്ത മുറിയിൽ ഓടി കയറുകയും ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

അതേസമയം യുവാവ് തന്നെ വെള്ളം ഒഴിച്ചു തീയണച്ചശേഷം സഹോദരനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.

Tags :