video
play-sharp-fill

സർക്കാർ ഓഫീസുകളിൽ ഒരേ സമയം പകുതി ജീവനക്കാർ മാത്രം ; ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരണമെന്ന് മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളിൽ ഒരേ സമയം പകുതി ജീവനക്കാർ മാത്രം ; ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരണമെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ഒരു സമയം പകുതി ജീവനക്കാർ മാത്രം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിലച്ച് പോകരുത് . അതിനാലാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇതിന് പുറമെ സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലെ സെക്രട്ടറിയേറ്റിൽ രോഗ വ്യാപനം ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി സ്വീകരിക്കുന്നത് . ഓഫീസുകളിലെ ക്രമീകരണങ്ങൾ ചീഫ് സെക്രട്ടറി തന്നെ നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്ന് വന്നവരാണ്.

ഇതിൽ 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്ന് പേർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാലക്കാട് 14, കൊല്ലം 13, പത്തനംതിട്ട 11, കോട്ടയം 11 , ആലപ്പുഴ 9, എറണാകുളം 6, ഇടുക്കി 6, തൃശൂർ 6 , തിരുവനന്തപുരം 5, കോഴിക്കോട് 5, മലപ്പുറം 4, കണ്ണൂർ 4, കാസർഗോഡ് 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് ചികിത്സയിലാരുന്ന 89 പേരുടെ ഫലം നെഗറ്റീവായി. തൃശൂർ 22, പാലക്കാട് 11 കാസർഗോഡ് 11, ആലപ്പുഴ 10, തിരുവനന്തപുരം 9, കൊല്ലം 8, എറണാകുളം 4, കണ്ണൂർ 4, പത്തനംതിട്ട 3, കോട്ടയം 2, മലപ്പുറം 2, വയനാട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

1358 നിലവിൽ പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 108 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.