video
play-sharp-fill

കോട്ടയത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 11 പേർക്ക് ; രോഗം സ്ഥിരീകരിച്ചവരിൽ ഗർഭിണിയും ; ജില്ലയിൽ രണ്ടു പേർക്ക് രോഗമുക്തി

കോട്ടയത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 11 പേർക്ക് ; രോഗം സ്ഥിരീകരിച്ചവരിൽ ഗർഭിണിയും ; ജില്ലയിൽ രണ്ടു പേർക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 11 പേർക്ക് . ഇതിൽ ആറു പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. അഞ്ചു പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 67 ആയി. ഇതിൽ 39 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 26 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ഭേദമായ രണ്ടു പേർ ഇന്ന് ആശുപത്രി വിട്ടു. അബുദാബിയിൽനിന്ന് മെയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും(37) ഡൽഹിയിൽനിന്നും മെയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു(22)മാണ് രോഗമുക്തരായത്. ജില്ലയിൽ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ ഇവരൊക്കെ

1. ജൂൺ 11ന് കുവൈറ്റിൽനിന്നെത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (28). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

2. മുംബൈയിൽനിന്നും ജൂൺ ഒന്നിന് വിമാനത്തിൽ എത്തിയ ചിറക്കടവ് സ്വദേശി (53). ഹോം ക്വാറന്റയിനിലായിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

3. കുവൈറ്റിൽനിന്നും ജൂൺ 13ന് എത്തിയ നെടുംകുന്നം സ്വദേശി(36). ഇതേ വിമാനത്തിൽ എത്തിയ മറ്റൊരാൾക്കൊപ്പം നെടുംകുന്നത്ത് ഹോം ക്വാറന്റയിനിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്.

4. മഹാരാഷ്ട്രയിൽനിന്ന് ജൂൺ 12ന് ട്രെയിനിൽ എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശിനി(20). രോഗലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.

5. റിയാദിൽനിന്നും ജൂൺ എട്ടിന് ഭാര്യയ്‌ക്കൊപ്പം എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി(33). രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് സാമ്പിൾ ശേഖരിച്ചു. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

6. ഡൽഹിയിൽനിന്നും ജൂൺ ആറിന് ട്രെയിനിൽ എത്തിയ ഗർഭിണിയായ തൃക്കൊടിത്താനം സ്വദേശിനി(32). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

7. മുംബൈയിൽനിന്നും ജൂൺ എട്ടിന് വിമാനത്തിൽ എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനി(27). രോഗ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് സാമ്പിൾ ശേഖരിച്ചത്.

8. കുവൈറ്റിൽനിന്നും ജൂൺ രണ്ടിന് എത്തിയ ചങ്ങനാശേരി മലകുന്നം സ്വദേശിനി(53). ഹോം ക്വാറന്റയിനിലായിരുന്നു.

9. ദുബായിൽനിന്നും ജൂൺ ആറിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശിനി(41). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

10. ഡൽഹിയിൽനിന്നും ജൂൺ 15ന് എത്തിയ കറുകച്ചാൽ സ്വദേശി(32). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്തും എത്തിയ യുവാവിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്നുതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11. കുവൈറ്റിൽനിന്നും ജൂൺ 12ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(34).