video
play-sharp-fill

ബൈക്ക് മതിലിൽ ഇടിച്ച് പതിനൊന്നു ദിവസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: അപകടമുണ്ടായത് പനച്ചിക്കാട് വച്ച്; മരിച്ചത് ചോഴിയക്കാട് സ്വദേശിയായ യുവാവ്

ബൈക്ക് മതിലിൽ ഇടിച്ച് പതിനൊന്നു ദിവസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: അപകടമുണ്ടായത് പനച്ചിക്കാട് വച്ച്; മരിച്ചത് ചോഴിയക്കാട് സ്വദേശിയായ യുവാവ്

Spread the love

തേർഡ് ഐ ബ്യൂറോ

പനച്ചിക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് 11 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പനച്ചിക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

ചോഴിയക്കാട് കരുമാങ്കൽ കെ സി സജിയുടെ മകൻ സിൻസ് കെ സജി(29) ആണ് മരിച്ചത്. ജൂൺ അഞ്ചിനു വെള്ളിയാഴ്ചയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുത്തും പാറയിയിൽ നിന്ന് ചോഴിയക്കാട്ടേക്ക് പോകും വഴി രാത്രി 10.30 ന് ചോഴിയക്കാട് വെച്ചാണ് ബൈക്ക് മതിലിൽ ഇടിച്ച് അപകടം ഉണ്ടായത്. പതിനൊന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് മരിച്ചത് ഇൻഡ്യൻ കോഫി ഹൗസ് കോട്ടയം തിരുനക്കര ബ്രാഞ്ച് മാനേജർ ആണ് സിൻസിന്റെ പിതാവ് സജി.

മണർകാട് വട്ടമല കുടുംബാഗമായ സൂസമ്മയാണ് മാതാവ് സീനു കെ സജിയാണ് സഹോദരി. സംസ്‌ക്കാരം ജൂൺ 16 ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാച്ചിറ താബോർ സെന്റ് മേരീസ് പള്ളിയിൽ.