കഞ്ചാവുമായി സിനിമാ പ്രവർത്തകയും യുവാവും പിടിയിൽ ; പിടിയിലായത് ബ്ലാക്ക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന കോട്ടയം ഇടയാഴം സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചാലക്കുടി: കഞ്ചാവുമായി സിനിമാ-സീരിയൽ പ്രവർത്തകയും യുവതിയും കാർ ഡ്രൈവറും പിടിയിൽ. ബ്ലാക്ക് ഏയ്ഞ്ചൽ എന്നയറിയപ്പെടുന്ന കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലീം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ (45) എന്നിവരാണ് പിടിയിലായത്.

കൂടാതെ ഇവർ ലഹരിവസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും കൊച്ചി ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്‌സി ഓടിക്കുന്ന വ്യക്തിയാണ് യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുധീർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സംശയകരമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് പിറകിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറിനുള്ളിലാണ് ഭദ്രമായി പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്.