play-sharp-fill
മാസക് ധരിക്കാത്ത സുഹൃത്തിനെ പിടികൂടി : നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു: നാലു പ്രതികൾ പിടിയിൽ

മാസക് ധരിക്കാത്ത സുഹൃത്തിനെ പിടികൂടി : നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു: നാലു പ്രതികൾ പിടിയിൽ

ക്രൈം ഡെസ്ക്

നെന്മാറ: മാസക് ധരിക്കാത്തതിന് സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തതിൻ്റെ വൈരാഗ്യത്തിന് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ നാലു പ്രതികളെ പൊലീസ് പിടികൂടി.


തിരുവഴിയാട് പുത്തൻ തറ വീട്ടിൽ രാജേഷ് (അബൂട്ടി – 27) , തിരുവഴിയാട് നീലംകോട് കൊശമട മല്ലം പാറയ്ക്കൽ രമേഷ് ( 27) , തിരുവഴിയാട് എടപ്പാടം ചീരപൊറ്റ മിഥുൻ (19),
എടപ്പാടം ചീരപൊറ്റ അനീഷ് ( ചക്കര 24 ) പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ ആറിന് രാത്രി 10 .30 മണിയോടെ മോട്ടോർ സൈക്കിളിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. തുടർന്ന് നെന്മാറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലത്തൂർ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ , നെന്മാറ ഇൻസ്പെക്ടർ ദീപകുമാർ.എ എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളുടെ ദൃശ്യം പോലീസ് സ്റ്റേഷനിലെ സി.സി.ടി വിയി ൽ നിന്നും പോലീസിനു ലഭിച്ചു. സംഭവത്തിന് ശേഷം ബന്ധുവീടുകളിലും സുഹൃത്തുക്കളുടെയും വീടുകളിൽ ഒളിച്ച പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവർ ഉപയോഗിച്ച മോട്ടോർ സൈക്കിൾ നമ്പർ മാറ്റിയിരുന്നു. വാഹനം പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം പോലീസിന്റെ ക്യത്യ നിർവ്വഹണത്തിന് തടസ്സം നിന്നതിന് നെന്മാറ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ സുഹൃത്തുക്കൾ റിമാൻഡിലായതിന്റെ പ്രതികാരമായാണ് സംഘം ചേർന്ന് സ്റ്റേഷനകത്തേക്ക് ബോംബെറിഞ്ഞതെന്ന് പ്രതികൾ സമ്മതിച്ചു. മാസ്ക് ധരിക്കാത്തതിന് സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തതിൻ്റെ വൈരാഗ്യത്തിനാണ് പ്രതികൾ പൊലീസ് സ്‌റ്റേഷന് ബോംബ് എറിഞ്ഞത്.

പ്രതി രമേഷ് ചേരാമംഗലത്ത് വീട്ടിലേക്ക് ബോംബെറിഞ്ഞ വധശ്രമകേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. മറ്റു പ്രതികളുടെ പേരിലും നിരവധി കേസുകളുണ്ട്. സ്ഥലത്തെ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവരാണ് പ്രതികൾ. തെളിവെടുപ്പിനു ശേഷം പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ, ഇൻസ്പെക്ടർ എ. ദീപകമാർ., സബ് ഇൻസ്പക്ടർ കെ. മഹേഷ് കുമാർ, പ്രൊബേഷൻ എസ്.ഐ . ജയ്സൺ .ജെ , അഡീസണൽ എസ്.ഐ.മാരായ ഗോപകുമാർ , ജോയി, സിവിൽ പോലീസ് ഓഫീസർമാരായ ലൈജു , പ്രമോദ്, രാജേഷ് , പുഷ്പാകരൻ, സനു, ബാസിത്, ആലത്തൂർ ഡി.വൈ.എസ്.പി.യുടെ സ്ക്വാഡംഗങ്ങളായ റഹിം മുത്തു, ക്യഷ്ണദാസ്.ആർ.കെ, സൂരജ് ബാബു.യു, ദിലീപ്.കെ, ഷിബു.ബി, എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.