
അച്ഛനും മകനും കൂട്ടുകാരനും ഒന്നിച്ചിരുന്ന് മദ്യപിച്ചു: മദ്യലഹരിയിൽ മകൻ അച്ഛൻ്റെ എടിഎം കാർഡ് ചോദിച്ച് വാങ്ങി; വാക്കേറ്റം കയ്യാങ്കളിയും തർക്കവുമായി; മകൻ്റെ അടിയേറ്റ് രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പി മരിച്ചത് ഇങ്ങനെ
ക്രൈം ഡെസ്ക്
തിരുവനന്തപുരം: ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിനും , സ്വന്തം മകനെ പൊലെ നോക്കിയ കുടുംബത്തെ ക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദ് ബിലാലിനും പിന്നാലെ അച്ഛനെ തന്നെ ക്രൂരമായി കൊലപ്പെടുത്തി മുൻ രഞ്ജി താരത്തിൻ്റെ മകൻ.
കേരള മുന്‍ രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയെ കൊലപ്പെടുത്തിയത് മകന്‍ അശ്വിനാണ് എന്ന് തെളിഞ്ഞതോടെയാണ് ക്രൂരതയുടെ മറ്റൊരു മുഖം വ്യക്തമായത്. ശനിയാഴ്ച പകല്‍ 2.30നാണ് ജയമോഹന്‍ തമ്പിയും അശ്വിനും ഇയാളുടെ കൂട്ടുകാരനും ചേര്‍ന്ന് മദ്യപാനം തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ അച്ഛൻ്റെ എടിഎം കാര്‍ഡ് വേണമെന്ന് മകൻ ആവശ്യപ്പെട്ടു. ജയമോഹൻ , ഇതിന് വഴങ്ങാതെ വന്നതോടെയായിരുന്നൂ ആക്രണം. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ അനിത മരിച്ചത്. ഇതിന് ശേഷം വീട്ടിനുള്ളിലേക്ക് ഒതുങ്ങി കഴിയുകയായിരുന്നു ജയമോഹന്‍.
ജയമോഹന്റെ മുറിയില്‍വച്ചായിരുന്നു മദ്യപാനം. പരിക്കേറ്റ് കിടന്ന അച്ഛനെ ഈ മുറിയില്‍നിന്ന് ഹാളിലാക്കിയത് അശ്വിനായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മുറിയില്‍ പോയി മദ്യപാനം തുടര്‍ന്നു. മരണ വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ അശ്വിന്‍ മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വൈകീട്ടോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായതോടെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിക്കുകയും ചെയ്തു.
കുവൈറ്റില്‍ ഷെഫായിരുന്നു അശ്വിന്‍. ജോലി മതിയാക്കി നാട്ടില്‍ എത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും ബഹളവും പതിവായിരുന്നു. അശ്വിന്റെ ഭാര്യ അഞ്ചുമാസത്തിന് മുമ്പ് സ്വന്തം നാട്ടിലേക്ക് പോയി. ഇതോടെ അശ്വിനും അച്ഛനും മാത്രമായി . അശ്വിന്റെ മുറിയില്‍നിന്ന് നിരവധി മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. അച്ഛനും മകനും ചേര്‍ന്ന് മദ്യപിക്കുന്ന രീതി ഇവിടെ ഉണ്ടായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഒടുവില്‍ എടിഎം കാര്‍ഡ് തരില്ലെന്ന് പറഞ്ഞപ്പോള്‍ മകന്‍ കൊലപാതകിയുമായി.
ജയമോഹന്‍ തമ്പിയെ മകന്‍ തള്ളിയിടുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. നെറ്റിയിലെ ആഴമുള്ള മുറിവാണ് മരണകാരണമായത്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം മണക്കാട് പറമ്പില്‍ നഗറില്‍ ഹൗസ് നമ്പര്‍ എച്ച് 18 ആശ്വാസില്‍ ജയമോഹന്‍ തമ്പി യെ മരിച്ചനിലയില്‍ കാണുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പടര്‍ന്നതിനെ വീടിന് മുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നടത്തിയ പരിശോധയിലാണ് ജയമോഹന്‍ തമ്പിയെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് പൊലീസെത്തി.
ഇതേസമയം വീട്ടില്‍ മൂത്തമകന്‍ അശ്വിന്‍ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ അച്ഛന്റെ മരണമോ, ദുര്‍ഗന്ധമോ അറിഞ്ഞില്ലെന്നാണ് പറഞ്ഞിരുന്നത്. അശ്വിന്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികളാണ് മുറിയില്‍ കിടന്നുറങ്ങിയ ഇയാളെ വിളിച്ചുണര്‍ത്തിയത്. തുടക്കം മുതല്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. ഒടുവില്‍ പോസ്റ്റ് മോര്‍ട്ടം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ മകന്‍ അറസ്റ്റിലാവുകയായിരുന്നു.
മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് അച്ഛന്റെ നെറ്റിക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. നെറ്റി പൊട്ടി രക്തം വാര്‍ന്നാണ് തമ്പി മരിച്ചതെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അശ്വിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമൊപ്പം മദ്യപിച്ച അയല്‍ക്കാരനും കസ്റ്റഡിയിലുണ്ട്.
ജൂനിയര്‍ തലം മുതല്‍ തന്നെ ക്രിക്കറ്റ് ടീമുകളില്‍ സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള, ജയമോഹന്‍ തമ്പി എസ്.ബി.ടി.യില്‍ ഔദ്യോഗികജീവിതം തുടങ്ങിയ ശേഷം, ബാങ്ക് ടീമിനുവേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ആലപ്പുഴ സ്വദേശിയായ ജയമോഹന്‍ 1982-84 കാലഘട്ടത്തില്‍ കേരളത്തിന്റെ രഞ്ജി ട്രോഫി താരമായിരുന്നു. ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ അനിത. എസ്.ബി.ഐ ജീവനക്കാരനായ ആഷിക് മോഹനാണ് മറ്റൊരു മകന്‍. മരുമക്കള്‍: മേഘ, ജൂഹി.