play-sharp-fill
കോവിഡിന് ശേഷം തുറന്ന ഹോട്ടലുകൾ ശരിയായ പാതയിൽ: മാസ്‌ക് ധരിച്ച് സുരക്ഷിത അകലം പാലിച്ച് ഹോട്ടലുകൾ; പരിശോധനയ്ക്കു ശേഷം മാത്രം പ്രവേശനം

കോവിഡിന് ശേഷം തുറന്ന ഹോട്ടലുകൾ ശരിയായ പാതയിൽ: മാസ്‌ക് ധരിച്ച് സുരക്ഷിത അകലം പാലിച്ച് ഹോട്ടലുകൾ; പരിശോധനയ്ക്കു ശേഷം മാത്രം പ്രവേശനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡിന് ശേഷം തുറന്ന ഹോട്ടലുകൾ ജില്ലയിൽ ശരിയായ പാതയിൽ. മാസ്‌ക് ധരിച്ച് ശുചിത്വം ഉറപ്പാക്കി ഹോട്ടലുകളിൽ എത്തുന്ന ഉപഭോക്താക്കളെ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം തിങ്കളാഴ്ച ശുചീകരണം നടത്തിയ ഹോട്ടലുകൾ ചൊവ്വാഴ്ച രാവിലെ മുതലാണ് തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്.


കോട്ടയം ജില്ലയിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നേതൃത്വത്തിൽ ഹോട്ടലുകൾ തുറക്കുന്നതിനു മുന്നോടിയായി ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ അംഗങ്ങളായ ഹോട്ടലുകൾ അടക്കമുള്ളവർ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കാൻ തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച തുറന്ന ഹോട്ടലുകൾ എല്ലാം കൃത്യമായി ശുചീകരണത്തിനു വേണ്ടി മാത്രമാണ് സമയം മാറ്റി വച്ചത്. ഇത്തരത്തിൽ ശുചീകരണം നടത്തിയ ഹോട്ടലുകൾ ചൊവ്വാഴ്ച രാവിലെ തുറന്നു. മാസ്‌കും മുഖാവരണവും ധരിച്ചെത്തിയാണ് ഹോട്ടൽ ജീവനക്കാർ ഭക്ഷണം വിളമ്പിയത്.

ഹോട്ടലുകളിൽ കയറും മുൻപ് തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് ഉപഭോക്താക്കളെ കൃത്യമായി പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ജീവനക്കാർ എല്ലാവരും ഗ്ലാസ് ഉപയോഗിച്ചുള്ള മുഖാവരണവും, കയ്യിൽ ഗ്ലൗസും മാസ്‌കും കൃത്യമായി ധരിച്ചിരുന്നു.

ഇത് കൂടാതെ സാമൂഹിക അകലം പാലിച്ചാണ് ഹോട്ടലുകളിൽ കസേരകളും മേശകളും നിരത്തിയിരുന്നത്. ഇത് അടക്കം ഹോട്ടലുകളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി എഴുതി പ്രദർശിപ്പിച്ചിരുന്നു. ജീവനക്കാർക്കും, ഉപഭോക്താക്കൾക്കുമായാണ് നിർദേശങ്ങൾ എഴുതി വച്ചിരുന്നത്.

നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും, ഇവ പാലിക്കാനാവുന്നവർ മാത്രം ഹോട്ടൽ തുറന്നാൽ മതിയെന്നു നിർദേശം നൽകിയിരുന്നതായും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടിയും, പ്രസിഡന്റ് എൻ.പ്രതീഷും അറിയിച്ചു.