video
play-sharp-fill

ഉത്ര വധക്കേസ് : ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം കൊണ്ടുവന്ന ചാക്ക് കണ്ടെടുത്തു ; ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ച് സുരേന്ദ്രപ്പണിക്കർ വാങ്ങിയ വാഹനവും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ഉത്ര വധക്കേസ് : ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം കൊണ്ടുവന്ന ചാക്ക് കണ്ടെടുത്തു ; ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ച് സുരേന്ദ്രപ്പണിക്കർ വാങ്ങിയ വാഹനവും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സൂരജ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി ആദ്യം പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു.

ഇതോടൊപ്പം കോസിൽ പ്രതിതായ സൂരജിന്റെ അച്ഛൻ സരേന്ദ്രപ്പണിക്കർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ചാണ് സുരേന്ദ്രപ്പണിക്കർ ഉപോഗിച്ചിരുന്ന വാഹനം വാങ്ങിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്രയെ സൂരജിന്റെ വീട്ടിൽ ആദ്യ തവണ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി സൂരജിനെ ക്രൈംബ്രാഞ്ച് സംഘം അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയത്. സൂരജ് സ്വർണാഭരണം വിൽപ്പന നടത്തിയതായി കരുതുന്ന, അടൂരിലെ ജൂവലറിയിലും അൽപ്പസമയത്തിനകം സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.