play-sharp-fill
സി.പി.എം നേതാക്കളുടെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് : 73 ലക്ഷം കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സി.പി.എം നേതാക്കളുടെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് : 73 ലക്ഷം കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ സിപിഎം നേതാക്കൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ പരാതിയിലാണ് ഈ നടപടി.

2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം കാണാനില്ലെന്നതാണ് പരാതിയിലാണ് ക്രൈംബ്രാഞ്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്‌ട്രേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 27 ലക്ഷം തട്ടിയെടുത്തതായാണ് ആദ്യം കണ്ടെത്തിയത്. തൃക്കാക്കരയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തിയിരിക്കുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 73 ലക്ഷത്തിലധികം രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ തവണയും പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്‌ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്. വ്യാജ രസീത് നൽകിയാണ് ഇവ കൈപ്പറ്റിയിട്ടുള്ളത്. ഈ വിവരങ്ങളും എഡിഎം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

തൃക്കാക്കരയിലെ സിപിഎം നേതാക്കൾ കേസിൽ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൌറത്ത്, എൻ.എൻ. നിതിൻ, നിതിന്റെ ഭാര്യ ഷിന്റു എന്നിവർ കേസിൽ പ്രധാന പ്രതികളാണ്.

അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതികളുടെ പട്ടികയിൽ ഉണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസിൽ ഈ പ്രതികളുടെ പങ്ക് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് നിലവിൽ അന്വേഷിച്ച് വരുന്നത്.