
ഓൺ ലൈൻ സൗകര്യമില്ലാതെ വിദ്യാർത്ഥിനിയുടെ മരണം: കെ.എസ്.യു പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യചെയ്തതിൽ പ്രതിഷേധിച്ച് കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുമ്പിൽ കെ.എസ്.യു പ്രതിഷേധം.
പാവപ്പെട്ട വിദ്യാർഥികളുടെ കണക്കെടുത്ത് അവർക്ക് ആവശ്യമായ സൗകര്യം അടിയന്തിരമായി ഏർപ്പെടുത്തണം. സർക്കാരിന്റെ ദുർവാശിക്ക് വിദ്യാർഥികളുടെ ജീവൻ ബലികൊടുക്കാനാകില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ടാബ്‌ലെറ്റും വാങ്ങാൻ പാലിശരഹിതവായ്പ ലഭ്യമാക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. കെ.എസ്.യു നേതാക്കളായ ജോർജ് പയസ്, സുബിൻ മാത്യു, സെബാസ്റ്റ്യൻ ജോയ്, അക്ഷയ് പുളിക്കക്കുഴി, ജസ്റ്റിൻ ബാബു കെ എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0