എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു യാത്രാ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് : മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു യാത്രാ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് : മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

പനച്ചിക്കാട്: SS.LC. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കി
യൂത്ത് കോൺഗ്രസ്സ് .

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത പരീക്ഷാർത്ഥികളെ ബാധിക്കാതിരിക്കാൻ കരുതലുമായാണ് യൂത്ത് കോൺഗ്രസ്സ് പനച്ചിക്കാട് കമ്മിറ്റി മാതൃക സൃഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതേണ്ട സ്വന്തമായി വാഹനമില്ലാത്ത കുടുംബങ്ങളിലെവിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തങ്ങളുടെ വാഹനങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത് ആശ്വാസമായി.

ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ലിബിൻ ഐസക്, നിഷാന്ത് ജേക്കബ്, ബിപിൻ കരുമാങ്കൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് മാസ് കും സാനിറ്റൈസറും വിതരണം ചെയ്തു.