കാവാലത്തിന് ബസ് സർവീസ് ആരംഭിക്കണം: ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നടത്തി

കാവാലത്തിന് ബസ് സർവീസ് ആരംഭിക്കണം: ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ

ചങ്ങനാശേരി : കാവാലം പ്രദേശത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലംപേരുർ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ബസ്സ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.

പ്രതിഷേധ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉത്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്.പാർലമെൻ്ററി പാർട്ടി ലീഡർ പി.റ്റി.സ്കറിയ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോബൻ തയ്യിൽ, കുഞ്ഞുമോൾ വിജയകുമാർ, സിന്ധു.കെ.കുറുപ്പ്, എന്നിവർ ധർണ്ണയിൽ പങ്കെടുത്തു. ചങ്ങനാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി.ദേവരാജൻ, ഡി.സി.സി.ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി,

ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ്, ആലപ്പുഴ ഡി.സി.സി.അംഗങ്ങളായ ചാക്കോ വർഗീസ്, സഖറിയ വെരുപ്പുശേരി. കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ തോമസുകുട്ടി സെബാസ്റ്റ്യൻ. എം.സി. ജോയപ്പൻ തുടങ്ങിയ നേതാക്കൾ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു.