
തേർഡ് ഐ ബ്യൂറോ
തൊടുപുഴ: വികാരം കൂടിയ ഇടുക്കി ഫൊറോന പള്ളിയിലെ വികാരിയുടെ വീഡിയോ വൈറലായതിനു പിന്നാലെ പ്രസ്താവനയുമായി സഭ രംഗത്ത് എത്തി. വൈദികനെ നേരത്തെ തന്നെ സഭ പുറത്താക്കിയതാണ് എന്നും . ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർന്ന സമയത്തു തന്നെ ഇയാളെ പുറത്താക്കിയതാണ് എന്നുമുള്ള വിശദീകരണമാണ് ഇപ്പോൾ സഭ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇടുക്കിയിലെ ഒരു പ്രമുഖ ഫൊറോന പള്ളിയിലെ വികാരിയും പ്രദേശ വാസിയായ വീട്ടമ്മയും തമ്മിലുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇരുവരും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ അടങ്ങിയ വീഡിയോയും , ചിത്രങ്ങളുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, വൈദികനും വീട്ടമ്മയും തമ്മിലുള്ള ബന്ധം വിവാദമായപ്പോൾ തന്നെ ഇയാളെ സഭ ചുമതലകളിൽ നിന്നും നീക്കിയതായാണ് ഇപ്പോൾ സഭ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഇടുക്കി രൂപതയാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
ഇടുക്കി രൂപതയിൽപ്പെട്ട വെള്ളയാംകുടി പള്ളി വികാരിയായിരുന്ന ഫാ.ജെയിംസ് മംഗലശേരിയുടെയും രൂപ അംഗമായ യുവതിയുടെയും അശ്ലീല വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഇദ്ദേഹത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ, അദ്ദേഹത്തെ പള്ളി വികാരി സ്ഥാനത്തു നിന്നും നീക്കം ചെയ്തതായും, സഭ നിയമങ്ങൾ അനുശാസിക്കുന്ന അന്വേഷണങ്ങളും നടപടികളും രൂപതാ കേന്ദ്രത്തിൽ നിന്നും സ്വീകരിച്ചു വരികയാണ് എന്നും സഭാ പി.ആർ.ഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ, വൈദികനും സഭയിലെ വിശ്വാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധം വൈറലായി മാറിയതോടെ സഭ വീട്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. കുമ്പസാര രഹസ്യം അടക്കമുള്ളവ ദുരുപയോഗം ചെയ്ത് സ്ത്രീകളെ വളഞ്ഞു പിടിക്കുന്ന വൈദികർ അടക്കമുള്ളവർ കത്തോലിക്കാ സഭയെ നേരത്തെ തന്നെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൈദികനും സഭയിലെ കുഞ്ഞാടും തമ്മിലുള്ള അശ്ലീല വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
സഭയ്ക്കുള്ളിലെ തന്നെ ഒരു വിഭാഗം തന്നെയാണ് വീഡിയോയും ചിത്രവും പ്രചരിച്ചതിനു പിന്നിലെന്നാണ് ഇപ്പോൾ സഭാ വൃത്തങ്ങൾ നൽകുന്ന സൂചന. അക്ഷരാർത്ഥത്തിൽ സഭയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.