play-sharp-fill
മുണ്ടക്കയം മടുക്കയിലെ കോവിഡ് രോഗിയുടെ പ്രാഥമിക കോൺടാക്ട് ക്വാറന്റൈൽ ലംഘിച്ചു: ഇയാൾ ക്വാറന്റൈൻ ലംഘിച്ച് യാത്ര ചെയ്തത് കിലോമീറ്ററുകളോളം; ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യ വകുപ്പ്

മുണ്ടക്കയം മടുക്കയിലെ കോവിഡ് രോഗിയുടെ പ്രാഥമിക കോൺടാക്ട് ക്വാറന്റൈൽ ലംഘിച്ചു: ഇയാൾ ക്വാറന്റൈൻ ലംഘിച്ച് യാത്ര ചെയ്തത് കിലോമീറ്ററുകളോളം; ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: മടുക്കയിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ആൾ ക്വാറന്റൈൻ ലംഘിച്ച് കിലോമീറ്ററുകളോളം കറങ്ങി നടന്നതായി കണ്ടെത്തി. രോഗ സാധ്യത ഏറെയുള്ള ഇയാൾ രോഗം ബാധിച്ച ആളോടൊപ്പം ദീർഘദൂരം സഞ്ചരിച്ചിരുന്നു. ഇയാളാണ് ഇപ്പോൾ ക്വാറന്റൈൻ പോലും ലംഘിച്ച് കറങ്ങി നടന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യ വകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നിന്നും എത്തി ക്വാറണ്ടയിനിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച 23 കാരനെ കോഴിക്കോട് നിന്നും കൂട്ടികൊണ്ടു വന്ന വ്യക്തിയാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചു കിലോമീറ്ററുകളോളം യാത്ര ചെയ്തതായി സൂചന ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ അടുത്ത ബന്ധുകൂടിയായ ഇയാളാണ് കോഴിക്കോടു നിന്നും 13ന് ഓട്ടോ റിക്ഷയിൽ രോഗിയായ യുവാവിനെ മുണ്ടക്കയം മടുക്കയിലെ വീട്ടിൽ എത്തിച്ചത്. വീട്ടിൽ ക്വാറണ്ടയിൻ പാലിക്കാൻ ആരോഗ്യ വകുപ്പു നിർദ്ദേശം നൽകിയെങ്കിലും 14 ന് ഇയാൾ വീണ്ടും കുമളിയിലേയ്ക്കു ഓട്ടോറിക്ഷയുമായി യാത്ര ചെയ്തു.

മറ്റൊരു ഓട്ടോ ഡ്രൈവറെ കുമളിയിൽ നിന്നും കൂട്ടികൊണ്ടു വരാനാണ് ഓട്ടം പോയതെന്നു പറയുന്നു. കോഴിക്കോട് നിന്നും തിരികെ വന്നശേഷം ക്വാറണ്ടയനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയശേഷമാണ് കുമളി യാത്ര നടത്തിയത്.

കോരുത്തോട്ടിലും പരിസരങ്ങളിലും ഇയാൾ ഓട്ടോ റിക്ഷ ഓടിക്കുന്നതായി വിവരം അറിഞ്ഞു ആരോഗ്യ വകുപ്പു ബന്ധപ്പെട്ടെങ്കിലും നിഷേധിക്കുകയായിരുന്നു. പിന്നീട് മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളിനു കോവിഡ് സ്ഥിരികരിച്ചശേഷമാണ് കുമളിയാത്ര സമ്മതിക്കാൻ തയ്യാറായത്.

എന്നാൽ കോവിഡ് സ്ഥിരികരിച്ച യുവാവ് തനിക്ക് രോഗ ലക്ഷണമുളളവിവരം ആരോഗ്യ വകുപ്പിനെ അങ്ങോട്ടു വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ സമ്പർക്ക പട്ടികയിൽ ഒന്നാമതുളള ഇയാൾ മറച്ചു വച്ചാണ് ഇപ്പോൾ ആശങ്ക പടർത്തുന്നത്. ബുധനാഴ്ച ഇയാളടക്കം നാലുപേരുടെ സ്രവം പരിശോധനക്കെടുത്തിട്ടുണ്ട്. വെളളിയാഴ്ച പരിശോധന ഫലമെത്തും കോരുത്തോട്ടിൽ മറ്റു രണ്ടു ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 10 പേർ ക്വാറണ്ടയിനിലായിട്ടുണ്ട്.

കേരളം അതിഭീതിജനകമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തരത്തിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കാൻ തയ്യാറാകുന്നത്. ഇത് രോഗം കൂടുതൽ പടരാൻ ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.