play-sharp-fill
വീട് തകർത്ത് അക്രമാസക്തനായ കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു; ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മണ്ണിൽ താഴ്ന്ന് ഒരാൾ മരിച്ചു: രണ്ടുപേർ ഗുരുതരാവസ്ഥയിൽ

വീട് തകർത്ത് അക്രമാസക്തനായ കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു; ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മണ്ണിൽ താഴ്ന്ന് ഒരാൾ മരിച്ചു: രണ്ടുപേർ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: വീട് തകർത്ത് അക്രമാസക്തനായ കാട്ടാന മുറ്റത്തെ കിണറ്റിലേക്ക് മൂക്കുംകുത്തി വീണ് ശ്വാസം മുട്ടി മരിച്ചു.

ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മറിഞ്ഞ് ജ്യോതിഷ് ചാക്കോ (28) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ ഗ്രാമത്തിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ആന കിണറ്റിൽ വീണതോടെ മറ്റ് ആനകൾ സ്ഥലത്തു നിലയുറപ്പിച്ചത് പരിസരവാസികളെ ആശങ്കയിലാഴ്ത്തി. ആറു വയസുള്ള പിടിയാനയാണ് കൈതപ്പാറ കുളമ്പേൽ ജോസഫിന്റെ വീട് തകർത്തത്. പരിക്കേറ്റ രണ്ടു പേരെ ഇടുക്കി മെഡിക്കൽ കോളേജിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group