കൊറോണക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയോ..! ഒറ്റ വിളിയിൽ പറന്നെത്താൻ ലവ്ബീ ഹോളീഡെയ്‌സ് ഉണ്ട്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ലോക്ക് ഡൗണിനെ തുടർന്നു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ലവ്ബീ ഹോളീഡെയ്‌സ്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ആളുകൾ പാസ് എടുത്താൻ ഇവർ വിളിക്കുന്ന സ്ഥലങ്ങളിൽ എത്തി ആളുകളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള സജീകരണമാണ് ഇപ്പോൾ ലവ് ബീ ഹോളീഡേയ്‌സ് ഒരുക്കിയിരിക്കുന്നത്.
കറുകച്ചാൽ വാഴൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലവ് ബീ ഹോളീഡെയ്‌സ് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി യാത്രകൾ വിജയകരമായി നടത്തിയിട്ടുള്ളതാണ്. സംസ്ഥാനത്തിന് പുറത്തു കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഏറെപ്പേരും സ്വന്തമായി വാഹനം ഇല്ലാത്തവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലരും ഗ്രൂപ്പുകളായി ചേർന്നു വാഹനം ബുക്ക് ചെയ്ത ശേഷമാണ് ഇപ്പോൾ രംഗത്ത് ഇറങ്ങുന്നത്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്കു എത്താൻ ഇവർക്കു വാഹനം ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇത് ഒഴിവാക്കി ഇവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം തങ്ങൾ ഒരുക്കി നൽകുമെന്നാണ് ലവ്ബി ഹോളിഡേയ്‌സിന്റെ വാഗ്ദാനം.
സഹായത്തിനായി വിളിക്കേണ്ട ലവ്ബി ഹോളിഡെയ്‌സിന്റെ നമ്പർ – 7012482119, 9744564628, 9496939095, 8606680059.