ഓടുന്ന കാറുകള്‍ക്ക് മുകളില്‍ സിങ്കം കളിച്ച് പൊലീസുകാരന്റെ മാസ്സ് എന്‍ട്രി ; സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ എസ്‌ഐയ്‌ക്കെതിരെ നടപടി

ഓടുന്ന കാറുകള്‍ക്ക് മുകളില്‍ സിങ്കം കളിച്ച് പൊലീസുകാരന്റെ മാസ്സ് എന്‍ട്രി ; സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ എസ്‌ഐയ്‌ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ഓടുന്ന കാറുകള്‍ക്ക് മുകളില്‍ കയയറി സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവിനെതിരെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരിക്കുന്നത്.

ഡ്യൂട്ടില്‍ നിന്നും ഇയാളെ നീക്കം ചെയ്യുകയും ഒപ്പം അയ്യായിരം രൂപ പിഴയും  ചുമത്തിയിട്ടുണ്ട്. അജയ് ദേവഗണ്‍ മുഖ്യവേഷത്തിലെത്തിയ ഫൂല്‍ ഓര്‍ കാണ്ടെ(1991)യിലെ ഒരു രംഗമാണ് മനോജ് യാദവ് കാറുകള്‍ക്ക് മുകളില്‍ കയറി നിന്ന് അനുകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തില്‍ നീങ്ങുന്ന രണ്ട് ഹോണ്ട കാറുകള്‍ക്ക് മുകളില്‍ രണ്ടു കാലുകള്‍ വെച്ച്, പോലീസ് യൂണിഫോമില്‍ കൂളിങ് ഗ്ലാസ് വെച്ച് അടിപൊളി പോസിലാണ് മനോജ് യാദവ്.

കാറുകള്‍ നീങ്ങുന്നതിനിടെ എസ്ഐയുടെ വക ഫ്ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറുമുണ്ട്. (ഫൂല്‍ ഓര്‍ കാണ്ടെയില്‍ കോളേജിലേക്ക് നായകന്‍ കടന്നു വരുന്ന രംഗത്ത് രണ്ട് ബൈക്കുകളിലാണ് പ്രകടനം).

എസ്.ഐയുടെ സാഹസിക വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

Tags :