സ്വന്തം ലേഖകൻ
അയ്മനം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പടെ പണിയെടുക്കുന്ന അസംഘടിത തൊളിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക്
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റി അയ്മനം കൃഷിഭവന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. റ്റി. ആർ വേലായുധൻ നായർ, ജേക്കബ്കുട്ടി, ജോസ് മാത്യു എന്നിവർ പങ്കെടുത്തു.