വിദ്യാഭ്യാസ വായ്പകളുടെ പലിശ എഴുതിത്തള്ളണം :തോമസ് ചാഴിക്കാടൻ
സ്വന്തം ലേഖകൻ
കോട്ടയം:കോവിഡ് വരുത്തിവയ്ക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളണമെന്ന് തോമസ് ചാഴികാടൻ എം പി.
വിദ്യാഭ്യാസ വായ്പ എടുതത്തു മൂലം കടക്കെണിയിലായ വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്നും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ അടിയന്തരമായി നാട്ടിൽ എത്തിക്കുകയും ഇവരുടെ യാത്ര ചിലവുകൾ സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ട്ു കെ എസ് സി (എം) സംസ്ഥാന കമ്മിറ്റി കോട്ടയം ഗാന്ധിസ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണ പൂർണ്ണ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സങ്കടിപ്പിച്ചത്. കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ.ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല,കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്‌സാണ്ടർ കുതിരവേലി,അഖിൽ മാടക്കൻ,അമൽ ചാമക്കാല തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.