തമിഴ്‌നാട് സേലത്തെ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിയായ ബസ് ഡ്രൈവർ മരിച്ചു; അപകടത്തിൽ പരിക്കേറ്റ മലയാളികൾ 26 പേരും നാട്ടിൽ തിരിച്ചെത്തി

തമിഴ്‌നാട് സേലത്തെ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിയായ ബസ് ഡ്രൈവർ മരിച്ചു; അപകടത്തിൽ പരിക്കേറ്റ മലയാളികൾ 26 പേരും നാട്ടിൽ തിരിച്ചെത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: തമിഴ്‌നാട് സേലത്തെ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ സ്വദേശിയായ ഡ്രൈവർ സഹീറാണ് തിങ്കളാഴ്ച പുലർച്ചെ അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ തമിഴ്‌നാട് സേലം ദേശീയ പാതയിലായിരുന്നു അപകടം. തൃശൂർ കണ്ടാണിശേരി സ്വദേശിയാണ് മുപ്പതുകാരനായ ഡ്രൈവർ ഷഹീർ.

ഇതിനിടെ, അപകടത്തിൽ പരിക്കേറ്റ 26 പേരെയും കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു. ജോസ് കെ.മാണി എംപിയും, തോമസ് ചാഴികാടൻ എംപിയും, ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനായി സ്വകാര്യ ബസ് ക്രമീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ഇവർ തമിഴ്‌നാട്ടിൽ നിന്നും പുറപ്പെട്ടു. പുലർച്ചെയോടെയാണ് പാലായിലും കോട്ടയത്തും ഇവർ എത്തിയത്. ഇവരുടെ ബന്ധുക്കളും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ആറരയ്ക്കാണ് നഴ്‌സുമാരും, നഴ്‌സിംങ് വിദ്യാർത്ഥികളും, സോഫ്റ്റ് വെയർ കമ്പനികളിൽ ജോലി ചെയ്യുന്നവരും അടക്കമുള്ളവരുമായി ബസ് ബംഗളൂരുവിൽ നിന്നും പുറപ്പെട്ടത്. ലോക്ക് ഡൗണിനെ തുടർന്നു ബംഗളൂരുവിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടിലെത്തിക്കുന്നതിനായി കർണ്ണാടക സർക്കാരിന്റെയും കോട്ടയം ജില്ലാ ഭരണകൂടത്തിന്റെയും പാസ് ഇവരുടെ പക്കലുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.