അഞ്ചു ലിറ്റർ വാറ്റു ചാരായവുമായി കിഴക്കഞ്ചേരി സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
വടക്കഞ്ചേരി : വില്പനക്കായി കൊണ്ടുവന്ന അഞ്ചു ലിറ്റർ വാറ്റുചാരായവുമായി കിഴക്കഞ്ചേരി സ്വദേശി വടക്കഞ്ചേരി പോലീസിന്റെ പിടിയിലായി. കൂട്ടുപ്രതി കണ്ണംകളം സ്വദേശി ഓടി രക്ഷപ്പെട്ടു.
കിഴക്കഞ്ചേരി കണ്ണംകുളം തെണ്ടിയംപറമ്പ്, കുണ്ടരക്കോടൻ വീട്ടിൽ സെയ്ത് മുഹമ്മദി (മൻസൂർ – 39) നെയാളെയാണ് സബ്ബ് ഇൻസ്പെക്ടർ അജീഷ് .എ .അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗണിനോടനുബന്ധിച്ച് മദ്യം കിട്ടാത്തതിനാൽ കിഴക്കഞ്ചേരി , പാലക്കുഴി ഭാഗത്ത് വ്യാപകമായി ചാരായം വാറ്റും, വില്പനയും നടക്കുന്നുണ്ട് എന്ന് ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരുന്നു.
പ്ലാസ്റ്റിക് കന്നാസിൽ 5 ലിറ്റർ ചാരായം നിറച്ച് വില്പനക്കായി രണ്ട് പേർ മോട്ടോർ സൈക്കിളിൽ വരുമ്പോൾ കണ്ണംകുളം, കാളികുളമ്പ് വെച്ച് പോലീസിനെ കണ്ട് രണ്ടു പേരും ഓടുകയും മൻസൂറിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മോട്ടോർ സൈക്കിളിൽ ഓടിച്ചിരുന്ന മൂലങ്കോട് കണ്ണംകളം വടക്കേക്കുളമ്പ് വേലായുധൻ മകൻ ഷിബു എന്ന ചക്കപ്പായി ഓടി രക്ഷപ്പെട്ടു. ഇരുവർക്കും എതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു. അഞ്ച് ലിറ്റർ ചാരായവും പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട പ്രതി ഷിബുവിനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി.
പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കും. വടക്കഞ്ചേരി ഇൻസ്പെക്ടർ സന്തോഷ്.ബി. യുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അജീഷ് .എ. , എ.എസ്.ഐ. നീരജ് ബാബു , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കലാധരൻ, ബാബു.എം, സലിം, ആലത്തൂർ ഡി.വൈ.എസ്.പി. യുടെ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ക്യഷ്ണദാസ്.ആർ.കെ., ദിലീപ്.കെ. എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
കിഴക്കഞ്ചേരി മേഖലയിൽ വ്യാജ മദ്യത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് ആലത്തൂർ ഡി.വൈ.എസ്.പി. കെ .എം. ദേവസ്യ അറിയിച്ചു.