സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ : ആവശ്യ സേവന വിഭാഗങ്ങള്‍ക്ക് മാത്രം യാത്രക്ക് അനുമതി ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ : ആവശ്യ സേവന വിഭാഗങ്ങള്‍ക്ക് മാത്രം യാത്രക്ക് അനുമതി ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍

തിരുവന്തപുരം :കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. അടിയന്തര സാഹചര്യത്തില്‍ മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ.

ആവശ്യ സേവനങ്ങള്‍ക്ക് മാത്രം സഞ്ചാരത്തിന് അനുമതി. ആരോഗ്യപ്രവര്‍ത്തകര്‍, ലാബ് ജീവനക്കാര്‍, പാല്‍- പത്ര വിതരണം, മാലിന്യ സംസ്‌കരണ ജീവനക്കാര്‍ എന്നീ ആവശ്യവിഭാഗങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടെക്ക്-എവേ കൗണ്ടറുകള്‍ മാത്രമേ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള നാളെ പ്രവര്‍ത്തിക്കുകയുള്ളൂ.

അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ പാസില്ലാതെ ആരെയും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്ക് മാത്രമേ കേരളത്തിലേക്ക് കടക്കാന്‍ സാധിക്കൂ. .

പാസില്ലാത്തവരെ അതിര്‍ത്തിയില്‍ വച്ച് തന്നെ മടക്കി അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടു പേരും വിദേശത്ത് നിന്ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ് കഴിഞ്ഞ ദിവസം ദുബായ് നിന്ന് കോഴിക്കോട് എത്തിയ ആള്‍ക്കും, അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 23930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്ത് നിന്നും പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നത്.

ഇവര്‍ക്കായി ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായവും ലഭ്യമാക്കുന്നുണ്ട്. ഈ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.