play-sharp-fill
കേന്ദ്ര  –  കേരള  സർക്കാരുകളുടെ  വ്യാപാരീ ദ്രോഹ  നടപടികൾക്കെതിരെ  കൈകെട്ടി  നോക്കിനില്ക്കാതെ വ്യാപാരികൾ  തെരുവിൽ  ഇറങ്ങി  പ്രതിഷേധിക്കണം

കേന്ദ്ര – കേരള സർക്കാരുകളുടെ വ്യാപാരീ ദ്രോഹ നടപടികൾക്കെതിരെ കൈകെട്ടി നോക്കിനില്ക്കാതെ വ്യാപാരികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കണം

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് 19 എന്ന മഹാമാരിയെ നാം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കുമ്പോൾ ഇതിനിടയിൽ സ്വന്തം സ്ഥാപനം മുന്നോട്ടു എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ കേരളത്തിലെ വ്യാപാരസമൂഹം വിറങ്ങലിച്ചു നിൽക്കുക ആണ് .

ജി.എസ്.ടിയിൽ 6% വർധിപ്പിച്ചും മൊബൈൽ കമ്പിനികളെ കെട്ടഴിച്ചുവിട്ടും ഓൺലൈൻ വ്യാപാരത്തിന്മേലുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞും കേന്ദ്ര സർക്കാർ മൊബൈൽ വ്യാപാരികളോട് ചിറ്റമ്മ നയം ആണ് സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയസെസ്സ് ഏർപ്പെടുത്തിയും പഴയ കണക്കുകൾ കുത്തിപ്പൊക്കിയും എങ്ങനെ വ്യാപാരി കളെ ദ്രോഹിക്കാം എന്നതിനെക്കുറിച്ചും ഗവേഷണം നടത്തുന്ന സംസ്ഥാന സർക്കാർ ഇരു സർക്കാരുകൾക്കും ഇടയിൽ വഴിമുട്ടിയ അവസ്ഥ യിൽ ആണ് കേരളത്തിലെ വ്യാപാരികൾ.

ലോക്ഡൗൺ കാലം കഴിയുമ്പോൾ ഈ നീതി നിഷേധത്തിനെതിരെ തെരുവിൽ ഇറങ്ങി അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു മൊബൈൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അറിയിച്ചു.

നിരന്തര സമര പരിപാടികൾക്ക് ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു , നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ നേതൃത്വം നൽകും