സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മഞ്ചേശ്വരത്ത്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

മലപ്പുറം : വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോക്‌സോ കേസ് പ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്.

മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിനിടയില്‍ സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്നപ്പോഴാണ് പോക്സോ കേസ് പ്രതിയായ ആലിക്കുട്ടി പൊലീസുകാരില്‍നിന്ന് കുതറിയോടി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്.

മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആലിക്കുട്ടിക്കെതിരെ കേസെടുത്തത്. എപ്രില്‍ പതിനെട്ടിനാണ്‌
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.