play-sharp-fill
കൊറോണക്കാലത്ത് നാടിനു സേവനവുമായി ഒരു പറ്റം യുവാക്കൾ..! ദുരിതം അനുഭവിക്കുന്നവർക്കു നന്മചെയ്യാൻ നന്മയുടെ ഹൃദയവുമായി യുവാക്കളുടെ സംഘം

കൊറോണക്കാലത്ത് നാടിനു സേവനവുമായി ഒരു പറ്റം യുവാക്കൾ..! ദുരിതം അനുഭവിക്കുന്നവർക്കു നന്മചെയ്യാൻ നന്മയുടെ ഹൃദയവുമായി യുവാക്കളുടെ സംഘം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദുരിതം അനുഭവിക്കുന്നവർക്കു നന്മചെയ്യാൻ നല്ലൊരു ഹൃദയം മാത്രം മതിയെന്നു തെളിയിച്ചിരിക്കുകയാണ് ഒരു സംഘം യുവാക്കൾ. കുടമാളൂരിലും പനമ്പാലത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന യുവാക്കളുടെ സംഘമാണ്, പ്രദേശത്തെ ദുരിതം അനുഭവിക്കുന്ന ആളുകൾക്കു വേണ്ടതെല്ലാം ഒരുക്കി നൽകിയിരിക്കുന്നത്.

കൊറോണയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഓരോ ദിവസവും നീണ്ടു പോയതോടെയാണ് ഈ യുവാക്കൾ സാധാരണക്കാരുടെ കണ്ണീർ കണ്ടത്. പണിയില്ലാതെ പട്ടിണിയും പരിവെട്ടവുമായി നടക്കുന്ന യുവാക്കളുടെ ബുദ്ധിമുട്ടുകൾ ഇവർ തിരിച്ചറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ഇവർ ആദ്യം സ്വന്തം പോക്കറ്റിലിരുന്ന പണം മുടക്കി അടുത്തുള്ള വീടുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു നൽകി. ആദ്യ ഘട്ടത്തിൽ നൂറിലേറെ കുടുംബങ്ങൾക്കാണ് ഇവിടെ ഭക്ഷണം എത്തിച്ചു നൽകിയത്. തുടർന്നു കൂടുതൽ ആളുകൾ സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർക്കു സന്നദ്ധ സേവനം ലഹരിയായി മാറിയത്.

അതിരമ്പുഴ പട്ടത്താനം കോളനി, ഐസിഎച്ച് , അമ്മഞ്ചേരി, അതിരമ്പുഴ, ഭാഗങ്ങളിലാണ് യുവാക്കൾ ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകിയത്. കൊറോണക്കാലത്ത് നിരവധി ആളുകൾ ഭക്ഷണം കൂടാതെ മരുന്നിന് അടക്കം ഇവരെ ബന്ധപ്പെടുന്നുണ്ട്. തങ്ങളാൽ കഴിയുന്ന രീതിയിൽ സമൂഹത്തിന് നന്മ ചെയ്യാൻ ഇവർ രംഗത്തിറങ്ങിയിരിക്കുകയാണ്. കൊറോണ ലോക്ക് ഡൗൺ അവസാനിക്കും വരെ തങ്ങൾ കണ്ടെത്തുന്ന, സ്വയം സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം ഇതിനായി മാറ്റി വയ്ക്കുമെന്നും ഇവർ പറയുന്നു.