‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: ശശി തരൂരിനെതിരെ കോടതി കേസെടുത്തു

‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: ശശി തരൂരിനെതിരെ കോടതി കേസെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിൻറെ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിനെതിരെ കോൽക്കത്ത കോടതി കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി നടപടി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാൽ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാ’നാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ തന്റെ നിലപാട് ആവർത്തിക്കുകയാണ് ശശി തരൂർ.
വാക്കുകളിൽ ജാഗ്രത വേണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളിക്കൊണ്ട് തരൂരിനെ പൂർണ്ണമായും പിന്തുണച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും, വി.ടി ബൽറാമും തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല പാർട്ടി സംസ്ഥാന നേതൃത്വം ഒന്നാകെ തരൂരിനൊപ്പമാണെന്ന് വ്യക്തമാക്കിയപ്പോൾ ജനാധിപത്യ മതേതരവിശ്വാസികളായ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമാണ് തരൂർ പറഞ്ഞതെന്നായിരുന്നു ഹസന്റെ വാക്കുകൾ. തരൂർ അടുത്തമാസം 14ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.