play-sharp-fill
റേഷൻ വിതരണം : വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണം

റേഷൻ വിതരണം : വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണം

സ്വന്തം ലേഖകൻ

അയർക്കുന്നം: വെള്ള നിറം ഉള്ള റേഷൻ കാർഡ് ഉടമകളിൽ സൗജന്യ റേഷന് അർഹരായവർ നിരവധിയാണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്നത്.

5 കിലോ അരി വീതമാണ് ഒരാൾക്ക് നിലവിൽ ലഭിക്കുന്നത്. എന്നാൽ നിരവധിയായ സാധാരണക്കാർ നീല, വെള്ള കാർഡുകളിലുമുണ്ട്. പുതിയ റേഷൻ കാർഡെടുക്കുന്ന ഭൂരിഭാഗം പേർക്കും വരുമാന വ്യത്യാസമില്ലാതെ വെള്ള കാർഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്ക് മുന്നേ വിദേശത്തുനിന്നും ഒന്നും സമ്പാദിക്കാതെ തന്നെ മടങ്ങിയെത്തി നാട്ടിൽ വന്ന് ജോലിചെയ്തു ജീവിക്കുന്ന നിരവധി ആളുകൾ നിട്ടിലുണ്ട്. അവർക്ക് വെള്ളകാർഡ് നല്കിയിട്ടുണ്ട് എന്നാൽ ആയത് വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റി നല്കിയിട്ടില്ല.

കാർഡ് മാറ്റി നല്കാൻ അപേക്ഷ നല്കി ചോദിക്കുമ്പോൾ നിരവധി എണ്ണം ഇപ്പോളും പെൻഡിംഗ് എന്നാണ് അധികൃതർ പറയുന്നത്.
നാട്ടിൽ വന്ന ശേഷം
അവർ ജോലി ചെയ്ത് വരുന്ന കമ്പനികൾ അടച്ചിരിക്കുന്നതും അവിടെ ഇപ്പോൾ തൊഴിലില്ല എന്നതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.

മാത്രമല്ല ആരും ഇവരെ സഹായിക്കാനും തയ്യാറാവുന്നില്ല എന്നതാണ് അവരുടെ പരാതി.
ഇപ്പോൾ ഈ കൊറോണ കാലത്തെങ്കിലും റേഷൻ കാർഡിന്റെ നിറം നോക്കാതെ ഇവരെ കൂടി സൗജന്യ റേഷന് പരിഗണിക്കണമെന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്.

ഇത്തരക്കാരുട ഉത്കണ്ഠ മാറ്റുവാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർക്കും സൗജന്യ റേഷൻ അനുവദിക്കണമെന്നും പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ പറഞ്ഞു. .