play-sharp-fill
കൊറോണ ബാധിതനായ ഒളശ സ്വദേശി സഞ്ചരിച്ചത് ഈ വഴികളിലൂടെയെല്ലാം: ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ഒളശ സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്ത്; തിരുനക്കരയിലെ സൂപ്പർ മാർക്കറ്റിലും രോഗി എത്തി

കൊറോണ ബാധിതനായ ഒളശ സ്വദേശി സഞ്ചരിച്ചത് ഈ വഴികളിലൂടെയെല്ലാം: ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ഒളശ സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്ത്; തിരുനക്കരയിലെ സൂപ്പർ മാർക്കറ്റിലും രോഗി എത്തി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ബാധിതനായ ജനറൽ ആശുപത്രിയിലെ നഴ്‌സ് സഞ്ചരിച്ച വഴികൾ അടങ്ങിയ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ജനറൽ ആശുപത്രി മുതൽ വീടു വരെ നീണ്ടു കിടക്കുന്ന റൂട്ട്മാപ്പാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഈ വഴികളിലൂടെ സഞ്ചരിച്ചവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

ഏപ്രിൽ 22 ന് രാവിലെ ഒൻപ് മുതൽ ഉച്ചയ്ക്ക് 01.30 വരെ ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. 22 ന് 2.15 മുതൽ 2.30 വരെ മാങ്ങാനം പെട്രോൾ പമ്പിൽ ഇദ്ദേഹം എത്തി. ഇവിടെ കയറി പെട്രോൾ അടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു കറുകച്ചാലിൽ കോനാട്ട് ഹോം അപ്ലയിൻസസിന് എതിർവശത്തുള്ള ചിക്കൻ ആൻഡ് കോൾഡ് സ്‌റ്റോറേജിൽ കയറിയ ഇദ്ദേഹം 02.45 മുതൽ 03.15 വരെ ഇവിടെ ചിലവഴിച്ചു. 22 ന് വൈകിട്ട് 3.30 മുതൽ 4.30 വരെ നെടുംങ്കുന്നത്തെ ഇദ്ദേഹത്തിന്റെ ഭാര്യവീട്ടിൽ സന്ദർശനം നടത്തി. 4.45 ന് നെടുംങ്കുന്നത്തെ എസ്.ബി.ഐ എ.ടി.എമ്മിൽ കയറിയ ഇദ്ദേഹം പണവും എടുത്താണ് മടങ്ങിയത്.

വൈകിട്ട് 5.15 ന് തിരുനക്കര ശ്രീവിഘ്‌നേഷ് സൂപ്പർമാർക്കറ്റിൽ എത്തിയ ഇദ്ദേഹം ഇവിടെ പതിനഞ്ച് മിനിറ്റോളം ചിലവഴിച്ച് 05.30 നാണ് മടങ്ങിയത്. 24 വരെ വീട്ടിൽ തന്നെ ഇദ്ദേഹം കഴിയുകയായിരുന്നു. 24 രാവിലെ 09.30 ന് ചുങ്കം പാറയിൽ ഫ്യൂവൽസിൽ എത്തിയ ഇദ്ദേഹം 09.45 ന് പെട്രോൾ നിറച്ച ശേഷമാണ് മടങ്ങിയത്.

24 ന് തന്നെ രാവിലെ 10.30 ന് ഒളശ പരിപ്പ് റോഡിലെ അമ്മ ബേക്കറിയിൽ എത്തി, പിന്നീട് 25 ന് രാവിലെ 08.45 മുതൽ 09.00 വരെ ചുങ്കം മന്നാ ചിക്കൻ സൈന്ററിൽ എത്തി സാധനങ്ങൾ വാങ്ങി മടങ്ങി. തുടർന്നു പത്തു മണിയോടെ ജനറൽ ആശുപത്രിയിൽ എത്തി ഇവിടെ കൊറോണ സാമ്പിൾ നൽകി 11 മണിയോടെ മടങ്ങി. 26 ന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.