മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.
ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പീഡിപ്പിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പീഡനം സംബന്ധിച്ച് ചിങ്ങവനം പൊലീസിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് അഡീഷണൽ എസ് ഐ ഡേവിഡ്സൺ , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജീമോൻ , സി പി ഒ സജി ജോസഫ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.