video
play-sharp-fill

മുട്ടമ്പലത്തെ മറ്റൊരു ചുമട്ട് തൊഴിലാളിയ്ക്കു കൂടി കൊറോണ: കുഴിമറ്റത്ത് സ്ത്രീയ്ക്കും ചങ്ങനാശേരിയിൽ ആക്രിക്കച്ചവടക്കാരനും കൊറോണ സ്ഥിരീകരിച്ചു; തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ആ ആറു പേരുടെ പട്ടിക ഇങ്ങനെ

മുട്ടമ്പലത്തെ മറ്റൊരു ചുമട്ട് തൊഴിലാളിയ്ക്കു കൂടി കൊറോണ: കുഴിമറ്റത്ത് സ്ത്രീയ്ക്കും ചങ്ങനാശേരിയിൽ ആക്രിക്കച്ചവടക്കാരനും കൊറോണ സ്ഥിരീകരിച്ചു; തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ആ ആറു പേരുടെ പട്ടിക ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: റെഡ് സോണായി മാറിയ കോട്ടയത്ത് തിങ്കളാഴ്ച ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൊറോണ ബാധിച്ചവരുടെ പട്ടിക ഇങ്ങനെയാണ്.

കോട്ടയം ചന്തക്കടവിലെ മുട്ടമ്പലം സ്വദേശിയായ ചുമട്ടുതൊഴിലാളിയ്ക്കും, കുഴിമറ്റം സ്വദേശിയ്ക്കും, മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും, ചങ്ങനാശേരിയിലെ തമിഴ്‌നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനും, മേലുകാവിലെ ബാങ്ക് ജീവനക്കാരിയ്ക്കും, വടവാതൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പനച്ചിക്കാ്ട് പഞ്ചായത്തിലെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. വിജയപുരം പഞ്ചായത്തിൽ രണ്ടു പേർക്കും, മണർകാട് പഞ്ചായത്തിൽ രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോട്ടയം നഗരസഭയിലെ മുട്ടമ്പലം ഭാഗവും ഇനി ഹോട്ട് സ്‌പോട്ടായി മാറും. ഇവിടവും ഇനി ലോക്ക് ചെയ്യേണ്ടി വരും.

1. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ട്.

2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവർത്തകന്റെ ബന്ധു.

3. മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർ(43). കോഴിക്കോട് ജില്ലയിൽ പോയിരുന്നു.

4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശി(46) ചങ്ങനാശേരിയിൽ താമസിക്കുന്നു. തൂത്തുക്കുടിയിൽ പോയിരുന്നു.

5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.

6. കോട്ടയത്തെ ആരോഗ്യപ്രവർത്തകൻ(40). വടവാതൂർ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ട്