play-sharp-fill
കിം രോഗ മുക്തനായി ജീവനോടെയുണ്ട് : വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ ; ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

കിം രോഗ മുക്തനായി ജീവനോടെയുണ്ട് : വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ ; ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ഒടുവില്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ചാണ് ദക്ഷിണ കൊറിയ രംഗത്ത് എത്തിയിരിക്കുന്നത്.


കിം ജോങ്ങ് ഉന്‍ ‘രോഗമുക്തനായി ജീവനോടെ’യുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചങ് -ഇന്‍ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികമായ ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെയാണ് കിമ്മിന്റെ അസുഖ ബാധ മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.

ഇതിന് പിന്നാലെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉത്തര കൊറിയന്‍ സ്ഥാപക നേതാവായ കിം ഇന്‍ സങിന്റെ ജന്മവാര്‍ഷികം രാജ്യത്തിന്റെ് രാഷ്ട്രീയ കലണ്ടറിലെ ഏറ്റവും സുപ്രധാന ദിനമാണ്.അതിനിടെ ചൈന ഉത്തര കൊറിയയിലേക്ക് ആരോഗ്യ വിദഗ്ധരെ അയയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലോകത്തിലെ എല്ലാ മാധ്യമങ്ങളും കിം മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും ഉത്തര കൊറിയ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഉത്തര കൊറിയയുടെ കിഴക്കന്‍ മേഖലയിലുള്ള വണ്‍സാനിലെ റിസോര്‍ട്ടില്‍ ഏപ്രില്‍ 13 മുതല്‍ കിം ഉണ്ടെന്നും ‘സംശയകരമായ ഒരു നീക്കവും ഉത്തര കൊറിയുടെ ഭാഗത്തുനിന്നും ഇതുവരെ വന്നിട്ടില്ലെന്നുമാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ചങ് – ഇന്‍ പ്രതികരിച്ചത്.

Tags :