video
play-sharp-fill

ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ കൊറാണക്കാലത്തെ അർദ്ധ നഗ്നയായുള്ള മത്തിക്കറി വീഡിയോ വൈറൽ: മീൻ കറി വയ്ക്കുമ്പോൾ ഡ്രസ് ഇട്ടില്ലെങ്കിൽ വലിയ വിവാദമാകുമെന്നു രഹ്ന; തെറിവിളിയുമായി സോഷ്യൽ മീഡിയ സംഘം

ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ കൊറാണക്കാലത്തെ അർദ്ധ നഗ്നയായുള്ള മത്തിക്കറി വീഡിയോ വൈറൽ: മീൻ കറി വയ്ക്കുമ്പോൾ ഡ്രസ് ഇട്ടില്ലെങ്കിൽ വലിയ വിവാദമാകുമെന്നു രഹ്ന; തെറിവിളിയുമായി സോഷ്യൽ മീഡിയ സംഘം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ മത്തിക്കറി വിവാദ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് വിഷയം. പക്ഷേ, വീഡിയോയുടെ ആദ്യ 22 സെക്കൻഡ് വരെ രഹ്ന ഫാത്തിമ വസ്ത്രം ധരിക്കാതെയാണ് അടുക്കളയിൽ നിൽക്കുന്നത്. ഇതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയിൽ കത്തി നിൽക്കുന്ന സമയത്ത് മല ചവിട്ടാൻ എത്തിയാണ് രഹ്ന ഫാത്തിമ എന്ന മോഡൽ കേരളത്തിലെ ചർച്ചയായി മാറുന്നത്. ഇതിനു പിന്നാലെയാണ് രഹ്നയുടെ ഓരോ ഇടപെടലുകളും സംഘപരിവാർ സംഘടകളുടെ നിഴലിലൂടെയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ രഹന ഇടുന്ന പോസ്റ്റുകൾക്കും, ചിത്രങ്ങൾക്കും താഴെ എത്തുന്ന സംഘപരിവാറുകാർ അസഭ്യം പറയുക പതിവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇപ്പോൾ രഹനയുടെ ചാളക്കറി വീഡിയോ വൈറലായിരിക്കുന്നത്. കൊറോണക്കാലത്ത് സിനിമാ താരങ്ങളും സാധാരണക്കാരും അടക്കമുള്ളവർ അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് പതിവാണ്. ഇതിനിടെയാണ് ലോക്ക് ഡൗൺ കാലത്ത് വൈറലായി മാറിയ രഹനയുടെ ചാളക്കറി പുറത്ത് വന്നിരിക്കുന്നത്.

എനിക്ക് ഇന്ന് കുറച്ച് ചാളയാണ് ലഭിച്ചിരിക്കുന്നത് എന്നു പറഞ്ഞാണ് രഹന രംഗത്ത് എത്തിയിരിക്കുന്നത്. തുടർന്നു വീഡിയോ പകുതിയാകുമ്പോഴാണ് രഹന വസ്ത്രം ധരിക്കുന്നത്.