video
play-sharp-fill

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും; കോട്ടയം ജില്ലയിൽ മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ കേസെടുക്കും

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും; കോട്ടയം ജില്ലയിൽ മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ കേസെടുക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തു വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും മുൻകരുതലുകളും ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ ആരംഭിച്ചു.

ജില്ലയിൽ മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുത്തു തുടങ്ങി. പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ​​ക​​ർ​​ച്ച​​വ്യാ​​ധി നി​​യ​​ന്ത്ര​​ണ ഓ​​ർ​​ഡി​​ന​​ൻ​​സി​​ൻറെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു കേ​​സ് രജിസ്റ്റർ ചെയ്യുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്നലെ നൂറിലധികം പേർക്കെതിരെ മാസ്ക് ധരിക്കാതെ ഇറങ്ങിയതിന് ജില്ലയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ കർശനമായി പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐപിഎസ് പറഞ്ഞു.