play-sharp-fill
സംക്രാന്തിയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും കൊറോണ..! എല്ലാവരും മെഡിക്കൽ കോളേജ് ഐസൊലേഷനിൽ; കോട്ടയത്ത് ശനിയാഴ്ചയുണ്ടായത് വ്യാജ വാർത്തയുടെ പ്രളയം; വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നു ജില്ലാ കളക്ടർ; വ്യാജ പ്രചാരണത്തിന്റെ വീഡിയോ സന്ദേശം ഇവിടെ കേൾക്കാം

സംക്രാന്തിയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും കൊറോണ..! എല്ലാവരും മെഡിക്കൽ കോളേജ് ഐസൊലേഷനിൽ; കോട്ടയത്ത് ശനിയാഴ്ചയുണ്ടായത് വ്യാജ വാർത്തയുടെ പ്രളയം; വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നു ജില്ലാ കളക്ടർ; വ്യാജ പ്രചാരണത്തിന്റെ വീഡിയോ സന്ദേശം ഇവിടെ കേൾക്കാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇപ്പോൾ കിട്ടിയ ഒരു ഫ്‌ളാഷ് ന്യൂസാണ്.. സംക്രാന്തി വാഴക്കാലായിലേയ്ക്കു പ്രവേശിക്കുന്ന വഴിയിൽ കുറച്ച് ഫ്രണ്ടോട്ടു പോകുമ്പോൾ ഇടതു സൈഡിൽ ഇരിക്കുന്ന വീട്ടിലെ മുഴുവൻ പേർക്കും കൊവിഡ് സ്ഥിരീകരിച്ചതായി നമുക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്… അവർക്കെല്ലാവരും ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ തന്നെയാണ്.. അവർ കഴിഞ്ഞ മാസം 22 ന് മസ്‌ക്കറ്റിൽ നിന്നും വന്നതാണ്.. ഹോം ക്വാറന്റൈനിൽ ഇരിക്കാൻ പറഞ്ഞിട്ട് ഇരുന്നില്ല… പെട്ടന്ന് തന്നെ വെളിയിലേയ്ക്കിറങ്ങി എല്ലാവർക്കും കൊടുത്തിട്ടുണ്ട്. ആർക്കൊക്കെ ഉണ്ട് എന്ന വിവരം അവരുടെ റൂട്ട് മാപ്പ് മനസിലാക്കിയെ ആരോഗ്യ പ്രവർത്തകർ ഇനി അത് കണക്കെടുക്കുകയുള്ളൂ.. മുഴുവൻ പേർക്കും മുഴുവൻ കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.. ഇവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു…
ഇപ്പോൾ കിട്ടിയ ന്യൂസ്…

 

ശനിയാഴ്ച ഉച്ച മുതൽ കോട്ടയം നഗരത്തെ ഭയപ്പെടുത്തിയ വ്യാജ വാർത്തയുടെ ഓഡിയോ സന്ദേശമാണ് ഈ മുകളിൽ കേട്ടയത്. തനിക്ക് ഒരു ഉറപ്പുമില്ലാത്ത കേസിൽ, യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജ പ്രചാരണം നടത്തുകയായിരുന്നു ഒരാൾ. നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച ഇയാൾ ആളുകളെ ഭയപ്പാടിലാക്കുകയും ചെയ്തു. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത് ഒഴിവാക്കാനാണ് വിവരം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ മാത്രം പുറത്തു വിടുന്നത്. എന്നാൽ, തെറ്റാണ് എന്നറിഞ്ഞു കൊണ്ടു തന്നെ ചിലർ പ്രചാരണം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംക്രാന്തിയിൽ ഒരു കുടുംബത്തിലെ 55 കാരിയായ സ്ത്രീയിക്കു മാത്രമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റാർക്കും ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ, വ്യാജ വാർത്തയും ഓഡിയോ സന്ദേശവും പ്രചരിപ്പിച്ച് ചില ഞരമ്പു രോഗികൾ സുഖം കണ്ടെത്തുകയാണ്. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ കർശന നിർദേശം ഇപ്പോൾ പുറത്തിറക്കികിയിരിക്കുന്നത്.

കോവിഡ്-19 മായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.

രോഗവ്യാപന പഠനത്തിൻറെ ഭാഗമായി രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെയും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവർക്ക് ഹോം ക്വാറൻറയിൻ നിർദേശിക്കുന്നുമുണ്ട്. രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നവർക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

രോഗം സ്ഥിരീകരിച്ചവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാർ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങൾ മുഖേനയും നൽകുന്നുണ്ട്. വ്യാജപ്രചാരണങ്ങൾക്കെതിരെ സർക്കാരിൻറെ ആൻറി ഫേക്ക് ന്യൂസ് ഡിവിഷനും പോലീസ് സൈബർ സെല്ലും ജാഗ്രത പുലർത്തുന്നുണ്ട്.

നാട്ടിൽ രോഗഭീതി പരത്തുകയും വ്യക്തികൾക്കും കുടുംബങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിര പകർച്ചവ്യാധി നിയന്ത്രണ നിയമം, ഐ.ടി. ആക്ട് തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടർ അറിയിച്ചു