video
play-sharp-fill
കോവിഡ് ബാധിതർ അതിർത്തി കടന്നെത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു ; സംസ്ഥാന അതിർത്തികളിൽ പരിശോധന കടുപ്പിച്ച് പൊലീസ്

കോവിഡ് ബാധിതർ അതിർത്തി കടന്നെത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു ; സംസ്ഥാന അതിർത്തികളിൽ പരിശോധന കടുപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തികളിലുൾപ്പെടെ നിരീക്ഷണം കടുപ്പിക്കാൻ തീരുമാനം. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ വഴി രോഗബാധയുള്ളവരും അല്ലാത്തവരും സംസ്ഥാനത്തെത്തുന്ന സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത് പ്രകാരം അതിർത്തി ജില്ലകളിലെല്ലാം നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ഓസ്‌ട്രേലിയയിൽ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകായിരുന്ന കൊവിഡ് പോസിറ്റീവായ ഇടുക്കി സ്വദേശിനി ഡൽഹി പൊലീസിന്റെ ജീപ്പ് മാർഗം നാട്ടിലെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ കേന്ദ്രീയ വിദ്യാലയ അധ്യാപിക എക്‌സൈസ് വാഹനത്തിൽ വയനാട് വഴി അതിർത്തി കടക്കാനും ശ്രമിച്ചിരുന്നു. ഇതിന് പുറമെ കുളത്തൂപ്പുഴ സ്വദേശി തമിഴ്‌നാട്ടിൽ പോയി സമ്ബർക്കത്തിലൂടെ കൊവിഡ് ബാധിതനാവുകയും ചെയ്തിരുന്നു.

ഈ മൂന്ന് സാഹചര്യങ്ങളും മുൻനിർത്തിയാണ് അതിർത്തിയിൽ പരിശോധന കർശനമാക്കിയത്.
്മതിയായ കാരണമില്ലാതെ ഒരാളെയും ജില്ലാ സംസ്ഥാന അതിർത്തികൾ കടത്തിവിടേണ്ടയെന്ന് തീരുമാനിച്ചത്.

അത്യാവശ്യങ്ങൾക്കായി എത്തുന്നവരിൽ പനിയോ രോഗലക്ഷണങ്ങളോ കണ്ടാൽ അവരെ ക്വാറന്റൈനിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ട് ഇടങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിക്കുന്നത് ഈ സാഹചര്യത്തിൽ ആശ്വാസ പ്രദമല്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ തികഞ്ഞ ജാഗ്രത പുലർത്താനാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം.

ഇവിടങ്ങളിൽ നിന്ന് മലയാളികളുൾപ്പെടെ സംസ്ഥാനത്തേക്ക് കടന്നുവരാനുള്ള സാഹചര്യം മുൻനിർത്തിയുള്ള കരുതൽ നടപടിയുടെ ഭാഗമാണിത്. അതിർത്തി ചെക്ക് പോസ്റ്റുകളും ജില്ലാ അതിർത്തികളും നിലവിൽ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണെങ്കിലും കാൽനടയായും മറ്റ് രീതികളിലും ആളുകൾ അതിർത്തികൾ കടക്കാൻ സാദ്ധ്യതയുണ്ട്.

മതിയായ കാരണമില്ലാതെ അതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. ചരക്ക് വാഹനങ്ങൾ ഗതാഗതം നടത്തുന്ന സാഹചര്യത്തിൽ അവയുടെ ഡ്രൈവർ, ക്‌ളീനർ എന്നിവരെ നിർബന്ധിത ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും.

വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കും. വനത്തിലൂടെയും തോട്ടങ്ങളിലൂടെയുമുള്ള ഊടുവഴികളിലും കർശന പരിശോധനയ്ക്ക് വനം, പൊലീസ് വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.