play-sharp-fill
മാങ്ങാനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റാൻ ശ്രമം: 55 ലിറ്റർ കോടയുമായി മൂന്നു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

മാങ്ങാനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റാൻ ശ്രമം: 55 ലിറ്റർ കോടയുമായി മൂന്നു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദിവസവും എന്ന രീതിയിൽ ഓരോ കേസ് വീതം പിടികൂടിയിട്ടും വ്യാജചാരായം വാറ്റ് ജില്ലയിൽ കുറയുന്നില്ല. ശനിയാഴ്ച മാങ്ങാനത്തു നിന്നാണ് ചാരായം വാറ്റാൻ തയ്യാറാക്കി വച്ചിരുന്ന 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

മാങ്ങാനത്തെ ആളില്ലാത്ത പുരയിടം കേന്ദ്രീകരിച്ചായിരുന്നു സംഘം വാറ്റിനുള്ള തയ്യാറെടുപ്പ് നടത്തിയത്. വിജയപുരം മാങ്ങാനം ഭാഗത്ത് സുനിൽ ഭവനം എന്ന വീട്ടിലെ പുരയിടത്തിലാണ് പ്രതികൾ വാറ്റിനുള്ള വട്ടം കൂട്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാനം കുന്നേൽ വീട്ടിൽ ലിജോ ജോസഫ്, കൊച്ച് പറമ്പിൽ വരേപ്പള്ളിയിയിൽ സുഗതൻ, മാങ്ങാനം കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ കുട്ടപ്പൻ മകൻ ബാബു എന്നിവരുടെ പേരിൽ എക്സൈസ് ഇൻസ്‌പെക്ടർ മോഹനൻ നായർ കേസെടുത്തു.

മാങ്ങാനം പ്രദേശത്ത് അനധികൃതമായി വാറ്റ് നടക്കുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവെന്റീവ് ഓഫിസർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണകുമാർ എ, ടി.എസ് സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുജിത് വി.എസ്, നിഫി ജേക്കബ്, ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.