ദുരിതകാലത്ത് യുവജനങ്ങളുടെ കരുതലുമായി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ: 3000 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി ജില്ലാ കമ്മിറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ദുരിതകാലത്ത് ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കരുതലിന്റെ കൈ നീട്ടി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ. കൊറോണയെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 3000 കുടുംബങ്ങൾക്ക് 18 ടൺ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് എറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസിന് കിറ്റ് കൈമാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

അരി , പഞ്ചസാര , പയർ ,ചായപ്പൊടി , അരിപ്പൊടി അല്ലെങ്കിൽ പുട്ട്‌പൊടി എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്. സ്‌പോൺസർമാരിൽ നിന്നും പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുകയാണ് യൂത്ത് കോൺഗ്രസ് കിറ്റ് നൽകുന്നതിനായി ഉപയോഗിച്ചത്. ഖത്തറിലെ കോൺഗ്രസ് പ്രവർത്തകരുടെ അസോസിയേഷനായ ഇൻകാസ് ഒ.ഐ.സി.സി കോട്ടയം ഡിസ്ട്രിക്ട് കമ്മിറ്റി ഖത്തറിന്റെ സഹകരണത്തോടെയാണ് യൂത്ത് കോൺഗ്രസ് പദ്ധതി നടപ്പാക്കുന്നത്.

കെ.പി.സി.സി സെക്രട്ടറി പി.എ സലിം ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ, മുൻ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിൻ , ജില്ലാ സെക്രട്ടറിമാരായ റോബി തോമസ് , തോമസുകുട്ടി മുകാല , നൈഫ് ഫൈസി , എം.കെ ഷെമീർ ,ജെനിൽ ഫിലിപ്പ് , അജീഷ് വടവാതൂർ, രാഹുൽ മറിയപ്പള്ളി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ബേക്കർ സ്‌കൂൾ മാനേജർ റവ.രാജു ജേക്കബ്, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല എന്നിവർ പങ്കെടുത്തു.