Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ലോകത്ത് മറ്റൊരു സ്ഥലവും നടത്താത്തതിനു സമാനമായ പോരാട്ടം നടത്തി കേരളം കൊറോണയെ അതിജീവിക്കുമ്പോൾ, എല്ലാ വിധ സമ്പന്നതകളുമുള്ള അമേരിക്കയിൽ മറ്റൊരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ അമേരിക്കയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. ലോകത്താകെ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 35 ആയി ഉയർന്നു.

മോനിപ്പിള്ളി പുല്ലാണ്ടിയാനിക്കൽ പോൾ സെബാസ്റ്റ്യനാണ് (63) അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയിൽ ഗവ. സർവീസിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഭാര്യ എലിസബത്ത് (ലൈസ, ഗവ. സർവീസ്) തൊടുപുഴ മുതലക്കോടം പാറത്തലയ്ക്കൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഡോ. അലീന, മെറിൻ (വിദ്യാർത്ഥി). ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നപ്പോളാന്ന് കോവിഡ് ബാധിച്ചത്. 15 ദിവസത്തോളമായി ചികിത്സയിലായിരുന്നു. 25 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ് ‘